കഥ

 

കഥ

കള്ളൻ

വിജയാശാന്തൻ കോമളപുരം

'എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാരാണ്' എന്ന് പ്രതിജ്ഞ ചൊല്ലാറുണ്ടല്ലോ..

അങ്ങനെയാകുമ്പോൾ എന്റെ ബാഗ് കട്ടകള്ളാ,നീയും എന്റെ സഹോദരനോ സഹോദരിയോ ആണല്ലോ... അല്ലേ..?

അടുത്ത മാസം പത്താം തീയതി എനിക്ക് പരീക്ഷയാണ്. നീ കട്ട ആ ബാഗിനുള്ളിൽ ഹാൾ ടിക്കറ്റും മൊബൈലും 601 രൂപയും ഉണ്ട്.

ദാരിദ്ര്യം കൊണ്ടല്ലേ ... മോഷ്ടിച്ചത്..?

പണം നീ എടുത്തോ, ട്ടോ...

എന്റെ വീട് തിരുവനന്തപുരത്താ. പണം എടുത്തിട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്തെവിടെയെങ്കിലും ആ ബാഗ് വച്ചാൽ മതി. നമ്മുടെ പോലീസ് സേന ബാഗ് കണ്ടെത്തി എന്നെ ഏല്പിച്ചു കൊള്ളും.

അങ്ങനെ ചെയ്യണേ, കള്ളാ.! നീ ദാരിദ്ര്യം കൊണ്ടു ചെയ്തു പോയതല്ലേ...? ആരും കാണാതെ വയ്ക്കണം... അവിടെ സിസിടിവി ക്യാമറ പണിമുടക്കിലാ... അതു കൊണ്ടു നീ പിടിക്കപ്പെടുകയില്ല.

കള്ളാ.. ഇന്ന് ഇരുപത്തിയെട്ടാം തിയതിയാണ്. എട്ടാം തിയതി വരെ സമയം ഉണ്ട് ' നല്ല കള്ളനല്ലേ...? എത്രയും വേഗം ആ ബാഗ് കൊണ്ടുവന്നു വയ്ക്കണം... ട്ടോ..

|വിജയാ ശാന്തൻ കോമളപുരം

ആലപ്പുഴ ജില്ലയില ചേന്നംകരി സ്വദേശി.  ആനുകാലികങ്ങളിൽ കഥ, ബാലസാഹിത്യം നാടകം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാംസ്കാരിക രംഗത്തും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം. അമ്മപ്പക്ഷി, വീരുവും കൂട്ടുകാരും, ഗണപതി എന്നീ ബാലസാഹിത്യ കൃതികളും ഭദ എന്ന നോവലും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments

Popular Posts