കവിത
അതിജീവനം
• ലീന മാത്യു
ജീവിതത്തിൽ കടുത്ത വ്യഥകളെന്നെ ആത്മഹത്യാ മുനമ്പിലെത്തിക്കുമ്പോഴും
എൻ ഹൃദയത്തിലെന്നോ നീ എനിക്കായ്
കുറിച്ചിട്ട പ്രണയഗീതം അതിജീവനത്തിൻ
മധുര ഗീതമായ് ഹൃത്തന്ത്രികളിൽ നിറഞ്ഞു നിൽപ്പൂ..
ഓരോ ദിവസവും വിരസമായ്
അലസമായ് എൻ സ്വപ്നങ്ങളെ തടഞ്ഞു വെച്ചീടിലും
നീ മടങ്ങിയെത്തുന്ന നാളിൻ്റെ
ഓർമ്മകളെന്നിൽ അതിജീവനത്തിൻ
സാന്ദ്ര സംഗീതമായ് നിറയുന്നു..
വ്യർത്ഥ സൗഹൃദങ്ങൾ ഇരുൾ മാലയായ് വന്നു മൂടവേ..
നീ കൂടെയുണ്ടായിരുന്ന നാളിൽ പകർന്ന
സ്നേഹമന്ദസ്മിതങ്ങൾ
അതിജീവനത്തിൻ പ്രകാശ ധാരയായ്
എന്നിൽ നിറയുന്നു..
പ്രിയനേ,
നീയെൻ അതിജീവനത്തിൻ
ഒരിക്കലും നിലക്കാത്ത പ്രണയ സംഗീതിക..
........................................................
ലീന ടിഎം
പ്രധാന അദ്ധ്യാപിക. അദ്ധ്യാപകർക്കുളള രചനാമത്സരങ്ങൾക്കുവേണ്ടി എഴുതിത്തുടങ്ങി. സമ്മാനങ്ങൾ കൂടുതൽ എഴുതാൻ കാരണമായി. പ്രാദേശിക ചരിത്രം ഇഷ്ടവിഷയം.
very Nice
ReplyDeleteBeautiful Leena
ReplyDelete