കവിത

മഴപ്പാട്ട്..

ജയശങ്കർ. വി


മഴ പാടി  പിന്നെയും  പാട്ട്  പാടി 

മേഘമാം തോഴനോടൊത്തു  പാടി 

ആർദ്രമാം എന്നെ നീ തൊട്ട നേരം

ഭൂമിയിൽ പെയ്തു ഞാൻ  ലാസ്യമായി. 


അർക്കനാൽ  വാനം മറച്ച നേരം 

ഓടി ഒളിച്ചതും ഓർമയില്ലേ 

ഇടവത്തിൽ പെയ്തു ഞാൻ 'പാതി'യായി  

തുടരെ പെയ്തിറങ്ങി ദിനങ്ങളോളം

 

ആടി തിമർത്തു കുരുന്നുകൾ അന്നേരം 

കേട്ടു ഞാൻ ' പനി വരും ' എന്ന വാക്ക്

ഇടിവെട്ട് പോലെ ശപിച്ചു ചിലർ 

ഞെട്ടിതരിച്ചു  ഞാൻ പൊടുന്നനെ 


കാലം  മാറി കഥ മാറി 

മഴയില്ല തുള്ളി വെള്ളമില്ല 

ആശങ്കയാണവർക്കിപ്പോഴും 

ഇനി' മഴ ' വരുമോ? 

അതോ പ്രളയ മഴയാകുമോ? 

മലപ്പുറം ജില്ലയിലെ കാടാമ്പുഴയാണ്  സ്വദേശം. സ്കൂൾ അധ്യാപകനാണ്.  കവിതകൾ  എഴുതാറുണ്ട്..   'മഴപ്പാട്ടാ'ണ്  ആദ്യ  കവിത..


Comments

Popular Posts