കവിത

കറുത്തവനും വെളുത്തവനും

കണ്ടല്ലൂർ ലാഹിരി

വെളുത്ത മാനസർ കറുപ്പു കൂടിയോർ 

കറുത്ത മാനസർ വെളുപ്പു കൂടിയോർ 

ഭൂമിതുലാസിൽ തുല്യരായി തൂങ്ങിയോർ 

ഒറ്റനീതിയുടെ വിത്തിൽ മുളച്ചവർ. 

വേർതിരിവിന്റെ വേദനയുണ്ടവർ 

വർണ്ണവെറിയുടെ ശൂലം  തറഞ്ഞവർ 

ആട്ടിത്തുപ്പലിൻ എരുവിൽ കരഞ്ഞവർ 

ആർദ്രമോഹങ്ങളെ കുരുതികൊടുത്തവർ. 

സ്വാതന്ത്ര്യമാകെ കൂട്ടിൽ അടച്ചവർ 

പാരതന്ത്ര്യത്തിന്റ  താഴിട്ട് പൂട്ടിയോർ 

ജീവവായുവിൽ അണുബോംബിട്ടവർ 

വെള്ളക്കാരിവർ ചെയ്‌വത് കണ്ടുവോ? 

ഉയിര്‌പൊള്ളിയും  വെണ്ണീറായവർ 

പാഴ്ക്കിനാവിന്റെ പതിരു തിന്നവർ 

കറുത്ത മക്കൾക്കുവേണ്ടി 

ഞാൻ പാടും 

വെളുത്ത സംസ്കാരം  ഉടച്ചു വാർത്തിടും..

കണ്ടല്ലൂർ ലാഹിരി 

........................... 

കായംകുളം കണ്ടല്ലൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ആകാശത്തോക്ക്, മഴത്തുള്ളി പെണ്മക്കൾ, ദളിത് വള്ളം, അഭയമരം  എന്നിങ്ങനെ നാല് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ നിരവധി മ്യൂസിക്കൽ ആൽബത്തിന് വേണ്ടിയും രചന നിർവ്വഹിച്ചു.

                 

Comments

  1. നല്ലതായിരുന്നു ലാഹിരി🙂

    ReplyDelete

Post a Comment

Popular Posts