കവിത
വൈരുദ്ധ്യം വൈവിധ്യം
• കണിയാപുരം നാസറുദ്ദീൻ
കൈവിരലഞ്ചും ഒരുപൊലല്ല
മക്കളുമതുപോൽ ഒരു പോലല്ല
ചിലരൊ സുന്ദരർ
ചിലർക്കൊ അൽപം വൈരൂപ്യം
ചിലർ കറുപ്പിൻ ഏഴഴകുള്ളോർ
വേറെ ചിലരോ വെളുപ്പ് നിറം നിറഞ്ഞോർ
അവരിൽ ചിലരോ സത്സ്വഭാവികൾ
കുസൃതി കാട്ടും വേറെ ചിലർ
തമ്മിലടിക്കുന്നോരവരിൽ ചിലർ
തമ്മിലകന്നാലടുപ്പിക്കുന്നോർ വേറെ ചിലർ
കണ്ടാൽ മിണ്ടാത്തവരും ഉണ്ട്
ആരോടും എന്തും
മിണ്ടാൻ ഉത്സാഹിക്കുന്നോ- രുണ്ടവരിൽചിലർ
പുഞ്ചിരി തൂകും
ചിലരുണ്ടെന്നാൽ കണ്ടാൽ ചിരിക്കാത്തോരവരിൽ ചിലർ
ആകപ്പാടെ വൈരുദ്ധ്യം വൈവിധ്യം
എന്നിട്ടും ഇവരെല്ലാം മക്കൾ തന്നെ
വിരലുകളെല്ലാം വിരലുകൾ തന്നെ
വൃത്തമില്ലെങ്കിലും കവിതകൾ
എല്ലാം കവിതകൾ തന്നെ
•
നന്ദി സന്തോഷം
ReplyDeleteനന്ദി സന്തോഷം
ReplyDelete