കവിത

 


പറവകൾ

ശ്യാമിനി എസ്സ്

തെളിവനിൽ ഞാനിന്നു നോക്കി നിൽക്കെ,

പറവകൾ പോകുന്ന പോക്ക് കണ്ടോ..

ഇണയോടുകൂടിയ കൂട്ടുകാരുമൊത്ത് 

ഒരുമിച്ച് പോകുന്ന പോക്കുകണ്ടോ..

ഇത്തിരി നേരം കണ്ണിനെ കുളിരണിഞ്ഞിട്ട്‌   

ഒത്തിരി ദൂരം പറന്നകന്നു..

ഇത്ര സ്നേഹം കലർന്നൊരാ കാഴ്ച കണ്ട് മനസ്സൊന്നു പറന്ന വണ്ണം..

എന്നെ ദൂരേയ്ക്ക് ദൂരേയ്ക്കയച്ചിടുന്നു.. 

ഭാരാമാം ശരീരത്തെയൊന്ന് നിർമലമാക്കി 

സ്നേഹമാം തൂവലിൽ പശതേച്ച ചിറകുകളാൽ..

ഇൗ വസന്തങ്ങൾ മാറി മാറി പറക്കാൻ 

അതിന്നു ഞാൻ മാത്രം ആകുകില്ല..

അതിന്നുവേണം നല്ല കൂട്ടുകാരെ..

അതിന്നു ഞാനെന്തു വേണം..

ഇൗ ഭൂലോകത്തേവിടെ തിരഞ്ഞിടെണം...

അകലുവനാല്ലാതെ അടുക്കുവാനായി

ഇല്ല ഇന്നീ സൗഹൃദങ്ങൾ..

അത്രമേൽ ദുഃഖിച്ചിരുന്നൊരാവേളയിൽ 

സ്വാന്തനമായാരും വന്നതില്ല

ഇനിയീ വസന്തങ്ങളിൽ ഞാൻ മാത്രമായ്..

ത്രിസന്ധ്യയേ പുൽകിയ കണ്ണുമായി..

ഇനിവരും തലമുറയെ കാട്ടിക്കൊടുക്കുവാൻ 

ഇൗ ഒറ്റ സൗഹൃദമെ ബാക്കിയുള്ളൂ..

അതിനും വരുത്തുമോ കളങ്കമീ മാനുഷൻ 

പുകയൊന്ന് മൂടിയ കറുത്ത മേഘത്തിൽ തട്ടി 

ഇൗ ഭൂമിയിൽ വന്നു പതിച്ചിടുമോ..

എന്ന വ്യസനം മാത്രമേ ബാക്കിയുള്ളൂ..

ത്രിസന്ധ്യ നേരത്ത് ചുവന്ന  മേഘങ്ങളെ പുൽകി മറയുന്ന പറവകൾ 

കണ്ണിനു കുളിർമ്മയായ്‌ 

എന്നുമീ പ്രപഞ്ചത്തിൽ നിന്നിടട്ടെ.....■




••

Comments

Popular Posts