കവിതകൾ
കവിതകൾ
ശിശിര
• കാറ്റ്
മഞ്ഞുമലയിൽ മാമലയിൽ നിന്ന്
എങ്ങോ വന്നോ കാറ്റേ നീ
കുഞ്ഞി ചിറകിൽ കുറി മൊഴിയെഴുതി
കൂടെ ഉറങ്ങാൻ വന്നോ നീ
കളള കഥകൾ പറയരുത് നീ
കതകും ചാരി നീ
അകന്നിടുമ്പോൾ..
• സന്ധ്യ
സായാഹ്ന സന്ധ്യകൾ
സ്വാന്തനം തേടുമ്പോൾ
സൂര്യനും ശിരസ് നമിക്കുന്നു
സങ്കട കടലിൽ കണ്ണീര് അലിയുന്നു
സ്വപ്നങ്ങൾ പൊഴിയുമ്പോൾ
ദുഃഖങ്ങൾ നിറയുമ്പോൾ
മതിയാവുന്നു ജീവിതങ്ങൾ
ആരോ വിതുമ്പി പാടുന്നപോലെ
സന്ധ്യകൾ ഇരുളിൽ
അലിയുന്നു
കണ്ണീരും ചോരയും
ഇടകലർന്ന് ഇടറിയ പേമാരിയിൽ നിലാവ് ഒരുക്കുന്നു..
• മഴ
മഴ പെയ്ത മണ്ണിൻ്റെ മധുരം നുകരാൻ
തളിരില തുമ്പുകൾ കൈ നീട്ടി മെല്ലെ
തഴുകുന്ന കാറ്റിനോട്
കഥ ചൊല്ലി ചില്ലകൾ
ചിരിതൂകി മെല്ലെ ഉലഞ്ഞു..
Comments
Post a Comment