കവിത
മിന്നൽക്കവിതകൾ
കെ എൻ സുരേഷ്കുമാർ
1
ഇടയ്ക്കൊരു ബ്രേക്കെടുക്കൂ
വിസ്തരിച്ചൊന്നു കുളിയ്ക്കൂ
എന്നിട്ട്
ഇതാ ഇപ്പോൾ
ജനിച്ചതേയുള്ളൂ
എന്നു കരുതൂ
2
കെട്ടു കഴിഞ്ഞു ഷൂട്ടിനു പോയി
ഷൂട്ടു കഴിഞ്ഞു പൊട്ടിപ്പോയി
3
മഴയെന്നു തോന്നാം
മരുവായിരിയ്ക്കാം
തരുവെന്നു കാണുമ്പോൾ
തിരയായി മാറാം
4
എത്ര കൊടിയ വേനൽ സഹിച്ചാലാണ്
അൽപ്പസ്വല്പമായ് ജീവിതം പൂക്കുക!
എത്ര മിഴിനീർ കുടിച്ചൊഴിച്ചാലാണ്
ചുണ്ടിലിത്തിരി മധുരം ചുരക്കുക!
5
ഒറ്റത്തവണയേ ആലോചിക്കൂ
ഞാൻ, പേനയെടുക്കാൻ
ഒറ്റത്തവണയേ അവരും ആലോചിക്കൂ...
തീർപ്പാക്കാൻ
•••
കെ എൻ സുരേഷ്കുമാർകവിയും കഥാകൃത്തും പത്രപ്രവർത്തകനുമാണ്. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് ആയി ജോലി ചെയ്യുന്നു. കഥ, കവിത, മനഃശാസ്ത്രം, പാരന്റിംഗ്, സെൽഫ് ഹെല്പ്, ജീവിത വിജയം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 18 പുസ്തകങ്ങൾ. നിരവധി കവിതാ പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ട്. മലപ്പുറം പ്രസ് ക്ലബ്ബിന്റെ എക്സലൻസ് അവാർഡ്, നന്ദനം സാഹിത്യ വേദിയുടെ കവിതയ്ക്കുള്ള പൂന്താനം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാലക്കാടാണ് സ്വദേശം. ഫോൺ 9495530156.
E mail: sureskumar@kaumudi.com
Comments
Post a Comment