കവിത

പിറവി

ആമി

എന്റെ തൂലിക കിതക്കുകയും 

അതിന്റെ വക്കുകളിൽ നിന്ന്

ചോര വമിക്കുകയും ചെയ്യുന്നു..

ഇന്നലെ വരെ 

മറ്റെന്തോ ആയിരുന്ന 

എന്റെ തൂലിക 

കൈകളിൽ 

എണ്ണം തെറ്റിയ 

ആറാം വിരലാകുന്നു..


കടലാസ്സിൽ 

കണ്ണീരിന്റെയും 

പുച്ഛത്തിന്റെയും 

ആനന്ദത്തിന്റെയും 

മഴ ചാറിക്കുന്നു.. 

അതിൽ നിന്ന് 

പിറവിയെടുത്ത 

അക്ഷരങ്ങൾ 

പൊള്ളുകയും 

പൊള്ളിക്കുകയും 

ചെയ്യുന്നു..

എന്താണെന്ന് 

അറിഞ്ഞിരുന്നില്ല, 

പക്ഷേ,

ഇപ്പോൾ അറിയുന്നു,                    

കവിത ജനിക്കുകയായിരുന്നു..

Comments

Popular Posts