കവിത

'അപ്പൂപ്പൻ താടി' 

ജയശങ്കർ. വി

പാറിപ്പറന്നു  

അലസമായി

ഞാനീ  വീഥിയിൽ 

ദേശാന്തരങ്ങളും  സ്വന്തമല്ല 

എനിക്കാകാശവും  സ്വന്തമല്ല 

സ്വപ്‌നങ്ങളെ  

പ്രിയ ചിറകിൽ ഒളിപ്പിക്കും  

പക്ഷിയുമല്ല  ഞാൻ 

പ്രാണനാം 

വിത്തിനെ  തല്പത്തിലിരുത്തും 

സ്നേഹമാണ്  ഞാൻ. 

കാറ്റിനാൽ 

വാനിൽ പറക്കും 

പട്ടവുമല്ല ഞാൻ. 

കുരുന്നുകൾക്ക്‌

പ്രിയനാകും 

സ്നേഹമാണ്  ഞാൻ 

നിങ്ങളെനിക്ക്

പ്രായമേകി, 

'അപ്പൂപ്പൻ താടി'യെന്നു 

നാമമേകി..

ജയശങ്കർ. വി

Comments

Popular Posts