കവിത
കവിയുടെ മാമ്പഴം
| കൈനകരി അപ്പച്ചൻ
••
മഞ്ജുവാസന്തമെന്നേകടന്നു
മാമ്പൂവുരുകുമ്മകരമായി
മാമ്പഴം പോലെകണ്ണീരുപെയ്തു
മാമ്പഴക്കാവ്യരസംനുകർന്നു
തല്ലിക്കൊഴിച്ചമാമ്പൂക്കൾകണ്ടു
വല്ലാതെകോപിച്ചു അമ്മതല്ലി
ഉണ്ണിവിതുമ്പിമുഖംചുവന്നു
അമ്മയതുകണ്ടുനെഞ്ചുരുകി
മാമ്പഴമ്പോലെകണ്ണീരുവീണു
മാമ്പഴക്കാലമല്ലായിരുന്നു
അമ്മയുംകുഞ്ഞുമാ,മാമ്പഴവും
നെഞ്ചുലഞ്ഞുകവിപാടിയതും
പുസ്തകത്താളുനനച്ചുകണ്ണീർ
പുത്തനുടുപ്പു കുതിർത്തുകണ്ണീർ
മാമ്പഴംപാടിക്കരഞ്ഞുടീച്ചർ
പാഠംതുടരാതെപോയതോർത്തു
നാരായത്തുമ്പാലെവൈലോപ്പിള്ളി
നീറുംകഥാകാവ്യംതന്നുപോയി
അങ്കണതൈമാവിൽ നിന്നുകേൾക്കാം
തെന്നൽവിതുമ്പുന്നമർമ്മരങ്ങൾ
അമ്മമനസ്സുതകർന്നുപാടും
അമ്മിഞ്ഞപ്പാൽമണമുള്ളഗാനം
മാമ്പഴതേൻമണമുള്ളതെന്നൽ
തല്ലിക്കൊഴിക്കുന്നുണ്ടിന്നും പൂക്കൾ
കുഞ്ഞുമാലാഖായെ നോക്കിയിന്നും
മാമ്പൂക്കൾതാഴേക്കുവന്നുവീഴും..
■
Appachaaaa good
ReplyDelete