കഥ
>> വിജയാ ശാന്തൻ കോമളപുരം
സയനൈഡ്
ഫസ്റ്റ് ബെൽ മാത്രമല്ല, സെക്കന്റ് ബെല്ലും തേഡ് ബെല്ലും അടിച്ചതിനു ശേഷം മാണ്, ഉഷ ടീച്ചർ എന്നും സ്ക്കൂളിൽ ഓടിക്കിതച്ചെത്തുക. ഈയിടെയായി ടീച്ചർ നേരത്തെ എത്തുകയും കുട്ടികളുമായി സംവദിക്കുന്നതും കാണാം...
എച്ച്.എം ന്റെ ശാസന പേടിച്ചിട്ടാണോ...? ഉഷടീച്ചർ വഴക്ക് കേൾക്കാത്ത ദിവസം ഇല്ല.
മോളി ടീച്ചറിനെ കണ്ട ഉഷ ടീച്ചറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മുഖം , പൂർണ്ണ ചന്ദ്രൻ ഉദിച്ച പോലെ .....എന്തൊരു തിളക്കമാ ണാ മുഖത്ത് .... ടീച്ചറിന് നല്ല മാറ്റമുണ്ട്. എന്തായിരിക്കും...?
" ടീച്ചർ ... ഈയിടെയായി നേരത്തെയാണല്ലോ...? എന്താ... ഇങ്ങനൊരു മാറ്റം..."?.
മോളി ടീച്ചർ ചോദിച്ചു.
" മാറ്റം എനിക്കല്ല ടീച്ചറെ ... വീട്ടുകാർക്കാ.."
"അതെന്താ ...." ?
"ഇപ്പോൾ അച്ഛനും മക്കളും കൃതൃ സമയത്ത് തീൻ മേശയിലെത്തും... ഞാൻ കുളി കഴിഞ്ഞെത്തുമ്പോഴേക്കും, അച്ഛനും മക്കളും കൂടി ഭക്ഷണമൊക്കെ വിളമ്പി വച്ചിരിക്കും. ....പിന്നെ ...."
ടീച്ചറിന്റെ മുഖം നാണത്താൽ തുടുത്തു.
"പറയൂ ... ടീച്ചറെ... കേൾക്കട്ടെ ... " .
"അത്... അദ്ദേഹം, അദ്ദേഹത്തിന്റെ പാത്രത്തിൽ നിന്നുംഅല്പമെടുത്ത് എനിക്ക് തരും ... അത് കണ്ട് മക്കളും തരും... എല്ലാവർക്കും എന്റെ കാര്യത്തിൽ വലിയ ശ്രദ്ധയാ ... ടീച്ചറെ ... " .
ഇത് കേട്ട് മോളി ടീച്ചർ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു:
" ടീച്ചറെ ... എന്റെ വീട്ടിലും ഈയിടെയായി, ഇങ്ങനൊക്കെ തന്നെയാ ... ഇതിന്റെ പിന്നിൽ ഒരു വില്ലനുണ്ട് ടീച്ചറെ... :
ഉഷടീച്ചർ, മോളി ടീച്ചറിനെ മിഴിച്ചു നോക്കി...
പൊട്ടിച്ചിരിക്കിടയിൽ മോളി ടീച്ചർ പറഞ്ഞു:
"സയനൈഡാ ... ടീച്ചറെ വില്ലൻ...!
" ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ... അച്ഛനെം മക്കളെം കാണിച്ചു കൊടുക്കാം ... " .
അല്പം ശുണ്ഠിയോടെ ഉഷ ടീച്ചർ പ്രതികരിച്ചു.
"അയ്യേ ... അബദ്ധമൊന്നും കാണിക്കല്ലെ ടീച്ചറെ ....ഇങ്ങനെയങ്ങ് പോകട്ടെ... ഭർത്താക്കന്മാരും മക്കളും വീട്ടുജോലികളിൽ പങ്കാളികളാകുന്നത് നല്ല കാര്യമല്ലേ.... ? നമ്മൾ നല്ല വശം മാത്രം കണ്ടാൽ മതി ടീച്ചറെ ...."
Super kollamo super 🌹🌹🌹🌹
ReplyDeleteSuper
ReplyDelete