കവിത

പാഴ്മോഹങ്ങൾ

പി  ആർ  ദേവി

പൂച്ചട്ടിക്കുള്ളിൽ കുരുങ്ങി

വീർപ്പുമുട്ടുന്ന വേരുകൾക്കുമുണ്ട്

പറയുവാനേറെ !!


തൊട്ടിയിലെ പാതി പിണമായ മണലിൽ

തട്ടി തൂവാൻ വിധിക്കപ്പെട്ട 

മോഹങ്ങളുൾപ്പടെ!!


മണ്ണിന്റെ മൃദുമേനിയിലേക്ക്,

പതിയെ പതിയേ പുതയുവാനും

നനവാർന്ന ആഴങ്ങളിലേക്ക്

ആവേശത്തോടെ

പടർന്നലിയുവാനും

അവയുമെത്രമാത്രം കൊതിച്ചിട്ടുണ്ടാകും!!


ഒരുപാട് തവണ

അതിനായ്

കുതിച്ചിട്ടുമുണ്ടാകാം.!!        

പി ആർ ദേവി

കോഴിക്കോട് രാമനാട്ടുകര സ്വദേശി. ചെന്നൈയിൽ താമസം. പ്രവാസ ജീവിതമാണ് എഴുത്തിലേക്ക് വഴിതെളിച്ചത്. കവി പി.കെ.ഗോപിയുടെ അവതാരികയോടെ 'ഗ്രീഷ്മശലഭങ്ങൾ' കവിതാ സമാഹാരവും 'കുഞ്ഞാച്ചുവിൻ്റെ കുറുമ്പുകൾ' എന്ന ബാലസാഹിത്യ കൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാ വിവരണവും കുട്ടിക്കഥകളും ആൽബങ്ങൾക്കായി പാട്ടുകളും എഴുതുന്നു. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ പാടിയ 'ഇഷ്ടം  എനിക്കിഷ്ടം' എന്നു തുടങ്ങുന്ന ഗാനം സാമൂഹിക വാർത്താ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments

  1. Good poem with wonderful words wish you all the best,god bless you

    ReplyDelete

Post a Comment

Popular Posts