കവിത
ജന്മം
സുജ ഗോപാലൻ
••
അറിഞ്ഞു ഞാൻ
ഈ ജന്മത്തിൽ
തണലായ് നീ പോലുമില്ലെന്ന്..
എൻ മനമേ?
ഈ പൊന്നുഷസ്സിൽ
എൻ മനസ്സിൽ കുളിരായ്
ഒരു തണുത്ത ഈറൻ -
കാറ്റു പോലുമില്ല..
നിൻ്റെ മുഖത്ത് ആ-
നിറഞ്ഞ പുഞ്ചിരിയുമില്ല
ആ മുഖാവരണം നിൻ്റെ -
നറുപുഞ്ചിരിയും മറച്ചു
ആളൊഴിഞ്ഞ എൻ -
തറവാട്ടിൽ നടുമുറ്റത്ത്
ഏകയായ് ഞാനിരിക്കു
മ്പോൾ
എനിക്ക് കൂട്ടായ്
എൻ നിഴലു മാത്രം
തിരിഞ്ഞു ഞാൻ
നോക്കുമ്പോൾ എന്നെ -
നോക്കി കൊഞ്ഞണം
കുത്തുന്ന അനേകം
നിഴലുകൾ..
•••
സുജാ ഗോപാലൻ മാവേലിക്കര
............................................
ആലപ്പുഴ ജില്ലയിൽ മാവേലിക്കര സ്വദേശി. ആദ്യ കവിതാ സമാഹാരം, 'വേർപാടിന ശേഷം'. ആനുകാലികങ്ങളിൽ കവിതകൾ, ലേഖനങ്ങൾ എന്നിവ എഴുതിവരുന്നു.
❤️❤️❤️❤️❤️
ReplyDelete