കവിത | Sunday Special
തെറ്റ്
കൃഷ്ണകുമാർ ചിങ്ങോലി
കാടിന്റെ മകനായ് പിറന്നതോ തെറ്റ്
കാട്ടാള കൂട്ടത്തിൽ വന്നതോ തെറ്റ്
കാലം പൊറുക്കാത്ത ക്രൂരമാം തെറ്റ്
കേരളം ചെയ്തോരു നിന്യമാം തെറ്റ്
വിശക്കുന്ന വയറിനെ കൊല്ലുന്ന തെറ്റ്
വീരമായ് കാണുന്ന നാടിതു തെറ്റ്
വിപ്ലവസിംഹങ്ങൾ ഇന്നെങ്ങുപോയി
വിലയുള്ള ജീവനല്ലേ മധുന്റേതു
ലക്ഷങ്ങൾ പറ്റിച്ചു മുങ്ങുന്നവർക്
മാലയും മധുരവും സുഖവാസവും
ഭക്ഷണം ചോദിച്ച പാവത്തിനിന്നു
ചീത്തയും പുലയാട്ടും കഴുമരവും
മനഃസാക്ഷിയില്ലാത്ത മാനുഷകൂട്ടം
മൃഗതുല്യരായിന്നു മാറിടുന്നു
ദൈവത്തിൻ സ്വന്തമീനാട്ടിലിന്നു
ജീവിക്കുവാൻ ഞാൻ ഭയപ്പെടുന്നു..
കവിത
നല്ല കവിത
ReplyDeleteആശംസകൾ
നല്ല കവിത
ReplyDeleteആശംസകൾ