കവിത
'ബലിച്ചോറ്..'
മോഹിനി രാജീവ് വർമ്മ
വരും ഞങ്ങൾ മക്കളെ.... വരാതിരിയ്ക്കില്ലയീ അച്ഛനുമമ്മയും... മഴ തോരാതെ പെയ്യുമീ കർക്കിടക വാവെന്നാകിലും.... നിങ്ങൾ സ്നേഹപൂർവം മർപ്പിയ്ക്കും, ഒരുരുള ചോറുണ്ണുവാൻ.... വരാതിരിക്കില്ല ഞങ്ങൾ... വരാതിരിയ്ക്കുവാനാവില്ല ഞങ്ങൾക്കു മക്കളെ !!!
നാക്കിലയിൽ കണ്ണുനീരോടെ നിങ്ങൾ വിരിയ്ക്കുന്ന...... എള്ളും ദർഭപ്പൂക്കളും....... തുളസിക്കതിരുകളും.... ആസ്വദിയ്ക്കണമാവോളം!!! പാലും തൈരും...കൂട്ടിക്കുഴച്ച... ഉരുളകളേറെ... പ്രിയമാണീ അച്ഛനുമമ്മയ്ക്കും... വരാതിരിയ്ക്കില്ല ഞങ്ങൾ... വരാതിരിയ്ക്കുവാനാവില്ല ഞങ്ങൾക്കു മക്കളെ!!!
കണ്ടുകൊതി തീരും മുൻപേ അടത്തിയെടുത്തു വിധി നിങ്ങളെ... കൊഞ്ചിച്ചു മതിയാകും മുൻപേ മതിയെന്നോതി ദൈവവും.... എന്നാലും വിട്ടു പോകില്ല നിങ്ങളെ ഞങ്ങൾ... വിട്ടുപോകാനാകില്ല ഞങ്ങൾക്ക് നിങ്ങളെ.
കണ്ണുനീരാൽ നിങ്ങളർപ്പിയ്ക്കുമാ ശ്രാദ്ധമുണ്ണുവാൻ... ഞങ്ങൾക്കത്രയേറെ കൊതിയുണ്ട്.. വരാതിരിയ്ക്കില്ല ഞങ്ങൾ... വരാതിരിയ്ക്കാനാവില്ല ഞങ്ങൾക്കു മക്കളെ!!!
എള്ളുംപൂവും നീരിൽമുക്കി കണ്ണുനീരാൽ നിങ്ങൾ ഞങ്ങളെ സ്മരിക്കവേ.. നിങ്ങൾ തൻ കൈവിരൽത്തുമ്പിൽ നിന്നിറ്റു വീഴുമൊരു തുള്ളി നീരു കൊണ്ടു ഞങ്ങൾ തന്നാത്മാവിൻ പൈദാഹമാറ്റുവാൻ... വരാതിരിക്കില്ല ഞങ്ങൾ... വരാതിരിയ്ക്കാനാകില്ല ഞങ്ങൾക്കു മക്കളെ!!!
ആണ്ടിലൊരിയ്ക്കൽ നിങ്ങൾ മിഴിനീരോടെ തരുന്ന.... സ്നേഹമാം ബലിച്ചോറുണ്ണണം... മനം കുളിരണം...നിങ്ങൾ തൻ സ്നേഹസാന്ത്വനമറിയണം!! വരാതിരിയ്ക്കില്ല ഞങ്ങൾ... വരാതിരിയ്ക്കാനാവില്ല ഞങ്ങൾക്കു മക്കളെ!!
Comments
Post a Comment