കവിത

പുന:രാഗമനം!

സൂരജ്   


ഞാൻ അമരൻ...

കോടാനുകോടി ശരീരങ്ങൾ ആടയായാണിഞ്ഞ-

ജീർണതയില്ലാത്തൊരാത്മാവ്.

ഒരായിരം സംവത്സരങ്ങൾ....

കുറെയേറെ വേഷങ്ങൾ...

ബിഥോവന്റെ സിംഫണി ഇന്നും മുഴങ്ങുന്നു.

കേൾക്കുന്ന രാഗങ്ങൾ പാടുവാനറിയാതെ,

ഇവിടെ വീണ്ടും...വീണ്ടും....

ജനനമൊന്നേ എനിക്ക്, മരണമില്ലെനിക്ക്,

മഞ്ഞുകാലങ്ങളും, ഗ്രീഷ്മങ്ങളും,കടന്നൂ...

പ്രാണവായുവിൽ നൊമ്പരങ്ങളും, സ്നേഹവും കണ്ടൂ...

സോക്രട്ടീസ് മുതൽ സാലിംഗർ വരെ

പിന്നെ ബീറ്റിലും,സീഗലും

പറഞ്ഞ പുനരാഗമനം എന്റേതു കൂടിയല്ലോ...

നാളെ ഞാനീ ഞാനല്ലയെങ്കിലും,

സംവത്സരങ്ങൾ ഞാനാടിയ വേഷത്തിൻ,

ചുടും, ചൂരും ഇനി ഞാനറിയാത്തൊ -

രെന്റേതു കൂടിയല്ലോ...

ജനിമൃതി എനിക്കന്യമല്ലോ....

ജരാനരകളുമെന്തെന്നെനിക്കറിവീല്ല...

ശ്രേഷ്ഠ സ്വരൂപമാം അഗ്‌നിശുദ്ധിയെന്ന- പോൽ,

പരമപദത്തിൽ സ്ഫുടം ചെയ്തു,

പുനരാഗമനം തുടരട്ടെ...

കോടി കോടി ജന്മങ്ങൾ കൊതിക്കുന്നു... എന്നെ,

കോടാനുകോടി... അതിനുമുണ്ടപ്പുറം!!!


സൂരജ്

Comments

Popular Posts