കഥ

വിധി |ശ്രീകുമാരി      

കാദറിന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ എന്തോ ഒരു നഷ്ടബോധം അല്പനേരം കൂടി ആ ശീതളഛായയിൽ നിൽക്കാൻ കഴിയാഞ്ഞതിൽ.പതി നഞ്ചു വർഷം മുമ്പ് തന്നോടൊപ്പം വിദേശത്ത ജോലി ചെയ്ത കാദറേ അല്ല. ശരീരം മെലിഞ്ഞുതന്നെ പക്ഷെ മുഖ പ്രസാദം പതിന്മടങ്ങായിട്ടുണ്ട്. എല്ലാ മനുഷ്യരേയും സ്നേഹിക്കുകയും എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും എളിമയായി ജീവിക്കുകയും ചെയ്യുന്ന കാദർ.

ഒരേ ദിവസം ജോലിയിൽ പ്രവേശിച്ചതുകൊണ്ട് ഒരു പ്രത്യേക ഇഷ്ടം പരസ്പരമുണ്ടായിരുന്നു.

മൂന്നു പെൺമക്കളേയും ഭാര്യയേയും ഓർത്തു വേവലാതിപ്പെട്ടിരുന്ന കാദർ.ഒരാൺകുട്ടി വേണം എന്നവർധിച്ച ആശയോടെ നാലാമത്തെ പ്രസവ വിവരത്തിനായി കാദർ ഫോണിനടുത്തു നിന്നും മാറാതെ നന്നു.ഭാര്യയെ ലേബർ റൂമിൽ കയറ്റിയ തോർത്ത് കാതങ്ങൾ ദൂരത്ത് പേറ്റുനോവ നുഭവിക്കുന്ന ഭർത്താവ്. മനസ്സിൽ ചിരി വന്നെങ്കിലും ആരും കാദറിനെ ശല്യപ്പെടുത്തിയില്ല. ഉച്ചയോടെ വിവരം കിട്ടി. ഇരട്ടക്കുട്ടികൾ രണ്ടും പെണ്ണ്.

അല്പനേരം സ്തംഭിച്ചിരുന്നെങ്കിലും പിന്നീട് എല്ലാം അള്ളാഹുവിന്റെ വിധി എന്നു പറഞ്ഞ് എല്ലാവർക്കും മധുരം നൽകി.

അഞ്ചു പെൺകുട്ടികളേയും ഭാര്യയേയും ഓർത്ത് ആ മനസ്സ്  വേദനിച്ചു. എന്റെ മെഹറു എത്ര വിഷമിക്കുന്നുണ്ടാവും എന്നിടയ്ക്കിടെ പറയുകയും ദീർഘനിശ്വാസമിടുകയും ചെയ്യുന്ന അവനെ 'താൻ ഓരോന്നു പറഞ്ഞ്  സാന്ത്വനപ്പെടുത്തിയിരുന്നു.

ഗോവിന്ദ സ്വാമി  സൗമ്യയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവൾ ട്രൈനിൽ നിന്നും ചാടി മരിച്ചത് എന്ന വാർത്ത കാദറിനെ വല്ലാതെ ഉലച്ചു.പെട്ടെന്നൊരു ദിവസം ബോധം കെട്ടുവീണു ആസ്പത്രിയിൽ നിന്നും ഡിസ്ചാർജു ചെയ്തു വന്ന അന്നു മുതൽ ജോലി രാജിവയ്ക്കണം എന്ന വിചാരം മാത്രം. അഞ്ചു പെൺകുട്ടികളല്ലേ ഇപ്പോഴേ പോവണ്ട എന്ന സഹപ്രവർത്തകരുടെ ഉപദേശം കേട്ട് ആശ്വസിച്ചിരുന്ന സന്ദർഭത്തിലാണ് മൂന്നു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊന്ന വാർത്ത കണ്ടത്.അള്ളാ   എന്റെ ജാസ്മിൻ , ''എന്റെ സുറുമി എന്ന പറഞ്ഞ് തല കുനിച്ചിരുന്നു തേങ്ങി.

റെസിഗ്നേഷൻ ലെറ്റർ കൊടുത്തപ്പോൾ മേലധികാരികൾ പോലും അദ്ഭുതപ്പെട്ടു.നല്ല പൊസിഷൻ, നല്ല ശമ്പളം

ആരെല്ലാം ഉപദേശിച്ചിട്ടും കാദർ പിന്മാറിയില്ല.ജയദേവാനിനക്കെന്റെ വിഷമം അറിയില്ല. നിനക്ക് രണ്ടാൺ മക്കളല്ലേ. കാദർ എനിക്കു മനസ്സിലാവും പക്ഷെ നിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കൊണ്ട് നിരുത്സാഹപ്പെടുത്തുന്നതാണ്.ദേവാ പടച്ചോൻ ഒന്നു വിധിച്ചിട്ടുണ്ടാവും അതു നമ്മൾ അനുഭവിക്ക തന്നെ വേണം.

എയർപോർട്ടിൽ എല്ലാവരോടും യാത്ര പറയുമ്പോഴും താനാണു ശരി എന്ന ഭാവമായിരുന്നു ആ മുഖത്ത് .തന്നെ കെട്ടിപ്പിടിച്ചപ്പോൾ കടക്കോണിൽ ഒരു തുള്ളി ക്കണ്ണനീർ ," നീ എന്റെ ഉമ്മാന്റെ വയറ്റിൽ പിറക്കാത്ത കൂടപ്പിറപ്പാണ്.നെഞ്ചിലെവിങ്ങൽ അടക്കി അവനെ യാത്രയാക്കി.

വർഷം എത്ര കഴിഞ്ഞു ഒരിക്കൽ പോലും നേരിട്ടു കാണാൻ പറ്റിയില്ല .വിവരങ്ങൾ അറിഞ്ഞിരുന്നതുകൊണ്ട് തിരുവനന്തപുരത്തു നിന്നും മലപ്പുറം വരെ വരാതെ ഒപ്പിച്ചു എന്നതാണു സത്യം .നാട്ടിലെ വലിയ മുതലാളിയായതിന്റെ തിരക്കും സമയമില്ലായ്മയും തന്നെ വിഴുങ്ങി.ആ ലഹരിയിൽ നീന്തിത്തുടിച്ചു നടന്നു.

കാദർ നാട്ടിൽ കാറ്ററിംഗ് ബിസ്സിനസ്സ് തുടങ്ങി. മെഹറുന്നീസ്സയുടെ കൈപ്പുണ്യം നന്നായറിഞ്ഞിരുന്ന ഞങ്ങൾക്ക് ആ സംരംഭം വിജയിക്കുമെന്ന റിയാമായിരുന്നു ഒറ്റ നിലയിലുള്ള വീടിന് തൊട്ടു തന്നെയാണു് ഗോൾഡൻ ഫുഡ പ്രോഡക്ട്സ് എല്ലാവിധ പൊടികളും അച്ചാറുകളും വറ്റലുകളും ചിപ്സ് ആദിയായവകളും ഉണ്ടാക്കുന്ന ഒരു വിഭാഗം .മറുഭാഗത്ത് കാറ്ററിംഗ് യൂണിറ്റ്. വൈകുന്നേരം മാത്രമുള്ള സ്നാക്സ് കോർണർ , അവിടെ നീല കോട്ടും തലയിൽ തൊപ്പിയും വച്ച് സപ്ലൈ നടത്തുന്ന ജാസ്മിനേയും സുറുമിയേയും കണ്ട് എനിക്കഭിമാനം തോന്നി. പെണ്ണ് പൊന്നാണ്.

ഓഡർ പിടിക്കുകയും ഡിസ്ട്രിബ്യൂഷനും ആണു് കാദറിന്റെ ജോലി.ഭക്ഷണം കഴിക്കുമ്പോൾ മെഹറുവിനെ അഭിനന്ദിച്ചു ഈ രുചി അത്യപൂർവം തന്നെ. കാദർ പുഞ്ചിരിച്ചു കൊണ്ട് തന്നെ ചുറ്റിപ്പിടിച്ചു നിന്നു. മൂത്ത മകൾ നൂർജഹാൻ പി.എച്ച്.ഡി. എടുത്ത് കോളേജിൽ അദ്ധ്യാപികയാണ്. അവളുടെ കാനോത്ത് കഴിഞ്ഞിരിക്കുന്നു 'ജഹ്നാരയും മുംതാസും എം.ബി.ബി.എസ്സ് നാലും രണ്ടും വർഷം ഇളയ മക്കൾ ഡിഗ്രിക്ക് എല്ലാം കേട്ടപ്പോൾ കാദർ ചെയ്തത് എത്ര ശരി എന്നു തോന്നി. വിദേശത്തു നിന്ന് കോടികൾ സമ്പാദിച്ച താനിന്ന് ഒരർഥത്തിൽ നിർധനനാണ്. രണ്ടാൺ മക്കൾ ഒരാൾ രാഷ്ട്രീയ ഗുണ്ട. രണ്ടാമൻ ലഹരി വസ്തു കൈയ്യിൽ വച്ചതിനു് ജയിലിലാണ്. അവനെ ഇറക്കിക്കൊണ്ടു വരാനാണ് തുച്ഛമായ വിലയ്ക്ക് വയനാട്ടിലെ തോട്ടം വിറ്റത്. മടങ്ങി വരുമ്പോഴാണ് കാദറിന്റെ വീട്ടിൽ കയറിയത്.

അവൻ  പറഞ്ഞത് എത്ര ശരി, അള്ളാഹുവിന്റെ വിധിയെ ആർക്കും തടുക്കാനാവില്ല''

   ശ്രീകുമാരി

Comments

Popular Posts