ഞായർ കഥ


അ... അ... അ

വിജയാ ശാന്തൻ കോമള പുരം


" അ... അ... അമ്മ ... " 

തന്റെ പൊന്നോമന ബാലപാഠം വായിക്കുന്നത് കേട്ടുകൊണ്ടാണ് മഹേഷ് വന്നത്.

മകന്റെ വായന ആദ്യമായി കേൾക്കുന്നതുപോലെ മഹേഷ് നോക്കി നിന്നു. അമ്പിളി മാമനെ കിട്ടിയ ഒരു കുഞ്ഞിന്റെ സന്തോഷം മുഖത്തുണ്ടായിരുന്നു.

ഭർത്താവിന്റെ നിഷ്ക്കളങ്കമായ ഭാവവും നോട്ടവും കണ്ട് സൗദാമിനി ചോദിച്ചു: "ചേട്ടനെന്താ... ഒരു കൊച്ചു കുട്ടിയെ പോലെ... ഇതെന്തുപറ്റി..." ?

മഹേഷിൽ ഒരു പ്രതികരണവും കണ്ടില്ല.

"ചേട്ടാ... ചേട്ടൻ ഇവിടെങ്ങുമല്ലേ...." ?

മഹേഷ് ഭാര്യയെ നോക്കിക്കൊണ്ടു പറഞ്ഞു: "സൗദാമിനി... ഇന്ന് ... ഞാനൊരു കാഴ്ച കണ്ടു ....". മഹേഷിന്റെ കണ്ണുകൾ സജലങ്ങളായി.

"അയ്യേ ... ഇതെന്ത് പറ്റി..." ?

" ഞാൻ നന്ദന്റെ വീട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ച .... കണ്ണിനു മാത്രമല്ല .... മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ച... നമ്മുടെ മോന്റെ പ്രായമല്ലെ....നന്ദന്റെ മോൾ പൂജക്ക് ... ",

" ഉം'!

" ഞാൻ അവിടെ ചെല്ലുമ്പോൾ പൂജാ മോൾ നന്ദന്റെ അമ്മൂമ്മയ്ക്ക് സ്പൂൺ കൊണ്ട് കഞ്ഞി കോരി കൊടുക്കുന്നു. അമ്മൂമ്മ വായ് തുറക്കാതിരിക്കുമ്പോൾ ... അ..അ... എന്ന് പറഞ്ഞു വായ് പൊളിപ്പിച്ച് കഞ്ഞി കൊടുക്കുന്നു.... എനിക്ക് ... അമ്മയെ ഓർമ്മ വന്നു. ഇതുപോലെ ...അ.. അ... എന്ന് പറഞ്ഞു വായ പൊളിപ്പിച്ചു ഭക്ഷണം വായിൽ വച്ചു തരുന്നത്.... ഭക്ഷണത്തോടൊപ്പം "അ" എന്ന അക്ഷരവും സ്നേഹവും അമ്മ പഠിപ്പിക്കുന്നു.



വിജയാ ശാന്തൻ കോമള പുരം


Comments

Post a Comment

Popular Posts