ലേഖനം


മനസ്സെന്ന മാന്ത്രികക്കൂട്

| ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനം. |

ബിജിന ഈശ്വരൻ വീട്ടിൽ

'മനസ്സ്.. ഒരു മാന്ത്രിക കൂട്                                മായകൾ തൻ കളിവീട്' എന്ന് എസ് രമേശൻ നായർ രചിച്ച വരികൾ എത്ര അർത്ഥവത്താണെന്നു ഇടക്ക് ചിന്തിച്ചു പോകുന്നു. വിചാരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ വെമ്പുന്ന മാന്ത്രികക്കൂട്.

ഒരു മനുഷ്യന്റെ ജീവിതവഴികളിൽ അവൻ കടന്നു പോകുന്നത് മനസ്സിന്റെ നിയന്ത്രണങ്ങളിൽ  ആണ്.ജീവിത യഥാർഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും മനസ്സിന്റെ നിയന്ത്രണത്തിൽ തളപ്പിഴകൾ സംഭവിക്കുന്നു...

നമ്മുടെ ജീവിതത്തിൽ മനസ്സ് എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.നമ്മുടെ മാനസികാരോഗ്യത്തിന് കോട്ടം സംഭവിക്കുമ്പോൾ അത് നമ്മുടെ ജീവിതം തന്നെ നശിപ്പിക്കുന്നു.നമ്മുടെ ചുറ്റും ഉള്ളവർ നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു.നമ്മുടെ ജീവിതവഴിയിൽ വഴിവിളക്കുകളായി കടന്നു വരുന്നവർ ചിലപ്പോൾ അൽപമാത്രം വെളിച്ചവും മറ്റുചിലപ്പോൾ നല്ല പ്രകാശവും നമുക്ക് നൽകുന്നു.

ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ മാനസികാരോഗ്യം എന്നത് വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയാണ്.അണുകുടുംബങ്ങളിൽ കൊറോണ ക്കാലത്തു ഒറ്റപ്പെട്ടു )) അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്.

മനസാണ് എല്ലാം എന്നറിയാമെങ്കിലും ആ മനസ്സിനുണ്ടാകുന്ന അസുഖം ശരിയായ വിധത്തിൽ ചികിൽസിക്കാൻ മടിക്കുന്നവരാണ് ഇന്നും സമൂഹത്തിൽ ഉള്ളത്. ഒരു കൗൺസിലിങ് പോലും മാനം പോകുന്നത് ആണെന്ന് കരുതുന്ന സമൂഹം. ശരിയായ ചികിത്സ കിട്ടിയാൽ മാനസികാരോഗ്യം എളുപ്പത്തിൽ വീണ്ടെടുക്കാൻ സാധിക്കും. ഇന്നത്തെ സാഹചര്യത്തിൽ ലോക മാനസികാരോഗ്യദിനം വളരെ പ്രാധാന്യം അർഹിക്കുന്നു.നല്ലൊരു നാളേക്ക് വേണ്ടി ആരോഗ്യമുള്ള മനസ്സുള്ള സമൂഹത്തെ വാർത്തെടുക്കേണ്ടതാണ്.

                 ബിജിന ഈശ്വരൻ വീട്ടിൽ.                           കൊയിലാണ്ടി സ്വദേശി. അദ്ധ്യാപിക.

Comments

Popular Posts