ഞായർ വായന | കവിത

വിരുന്ന്

ഹരിദാസ് കൊടകര


വഴിപോക്കാൻ

അതിഥിയെത്തി

ഒരു തിഥിയധികം

തങ്ങാത്തവൻ

അതിഥി

നടുമുറ്റമിരുത്തി

നല്ലവായിൽ സൊറ

ദുർബലത്തപ്പൻ


ദിനസരിയ്ക്കൊപ്പം

ചിന്തകൾക്കൊപ്പം

വെയിൽതുമ്പികൾ

ഏകാന്തത്തിലേക്ക്

എന്റെ സ്മൃതി

മൗനത്തിലേക്ക്


ദേശാടനക്കഥകൾ

അവരറിയാതൊരു

സൗഹൃദ മിഠായി

സ്നേഹം

തുണികൾ

സുഗന്ധം

കറിക്കൂട്ട്

പാരിതോഷികം.


നിന്നിടം നിവർന്നു

വായ്പുകൾ വേച്ചു

വേരുകൾ തിരിവച്ചു

വന്ധ്യതാ വ്യാപനം

തീരാൻ തേനീച്ചകൾ

ശലഭങ്ങൾ മണ്ണിര

അതിഥീചിഹ്നമായ്

വീഥികൾ മുറിഞ്ഞു

നാലും നാലിടത്തായി

അഷ്ടദിക്കുകൾ

ബാക്കിനിന്നു


ഞാൻ

ചുവർചിത്രങ്ങൾ

ചുറ്റി നടന്നു

ആനയെ

കൊത്തിപ്പറക്കും

പക്ഷിക്കൾക്കൊപ്പം

മൗനം വളർത്തി

ചുവടുകൾ അളന്നു

കണക്ക് തെറ്റി

അടച്ചുറപ്പ്മുറി അതിഥിക്ക്

ഞാൻ ചാച്ചിറക്കത്ത്*

മഴയും കൊണ്ടിരുന്നു.


ഓരോ ചുവടിലും

മനസ്സും ശരീരവും

നിറയെ

കാട്ടുഗന്ധംപേറി

അതിഥീസ്പർശം

ത്വക്ക്

സിരകൾ

ശരീരവേദന


കാലത്ത് ജലം

കണികണ്ടു

ജലത്തിൽ

ഗംഗയും.

നല്ല ഭൂമി.


പറവയെപ്പോലെ

സമ്പന്നതക്കായ്

കൈനീട്ടി

ഉദാസീനത

അവകാശതാളം

എങ്ങുമെത്തീല.


പാരഡൈസ്

പറുദീസയെന്നുകേൾ

പാറക്കെട്ടിലുഷ്ണനിദ്ര


ഗ്രാമദേവൻ

കുടിവച്ച ശാന്തി

ആത്മഗീതകം

മുറിവായിൽ മരുന്ന്

പശുവിൻ പാൽ

ഊണുറക്കം പേരിന്

ദുരത്യയം


മുനിശാപമേറ്റീലേ

അംബരീഷനും


കൊട്ടിപ്പാട്ടുകാരെത്തീ

ഒഴുകി നടക്കാം

പഴയിട പോലെ

വീണ്ടും

ശ്വാസമെടുത്തു

നമിച്ചാൽ.


ബുധൻ ശനി

മുഖക്ഷൗരം.

അത് വിട്ടൊരു

കളിയ്ക്കുമില്ല

കേൾ..

________________________________

ചാച്ചിറക്കത്ത്* - വീടിന്റെ മേൽകൂര ചായ്ച്ച് പണിയുന്ന മുറി.


                 ഹരിദാസ് കൊടകര

Comments

Popular Posts