കഥ

വിജയാ ശാന്തൻ കോമളപുരം

സ്വർഗ്ഗത്തിലേക്കുള്ള വാതിൽ

 

ഒരു നാൾ മകന്റെ ഉന്നത വിദ്യാഭ്യാസത്തിനായി കാണവും പണയപ്പെടുത്തി

   സ്വാശ്രയ കോളേജിൽ ചേർന്നെങ്കിലും പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു.. വീട്ടിലേയ്ക്കുള്ള വരവും കുറഞ്ഞു.
       മകനെ കാണാതെ സുഷമയുടെ നെഞ്ചകം നീറി. കണ്ണീർക്കടലിൽ മുങ്ങി.



    ഏതൊരു അമ്മയേയും പോലെ സുഷമയും തന്റെ പൊന്നോമനയായ ഉണ്ണിയെ സ്നേഹ ലാളനകൾ നൽകി പരിപാലിച്ചു.
       ഉണ്ണി ഒന്നു ചിണുങ്ങിയാൽ ഓടിയെത്തും. പിച്ചവച്ചു തുടങ്ങിയ ഉണ്ണിയെ നടക്കാൻ പഠിപ്പിച്ചു. ഉണ്ണി, അമ്മയുടെ സൗഭാഗ്യമാണെന്ന ഹങ്കരിച്ചു.
   കുസൃതി കാട്ടി ആപത്തിൽപ്പെടാതിരിക്കാൻ സഹായിച്ചതും അമ്മ .ഉണ്ണി പുറത്തു പോകുമ്പോൾ പ്രാർത്ഥനയോടെ രക്ഷാകവചം തീർത്തതും അമ്മയാണ്. കൈയാണോ ... കാലാണോ... വളരുന്നതെന്നോർത്ത് അക്ഷമയോടെ കാത്തിരുന്നതും മറ്റാരുമല്ല.
ഉണ്ണിയുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു. കൊടുത്ത് വളർത്തി. ഇന്ന് ... സുഷമയുടെ ഉണ്ണി അടയ്ക്കയല്ല... അടയ്ക്കാ മരമായി വളർന്നു. ഒപ്പം ചില മാറ്റങ്ങളും.... താൻ നൊന്ത് പ്രസവിച്ച മകനല്ലെ...? ഒന്നും കണ്ടില്ല എന്ന് നടിച്ചു.
     ഒരു നാൾ മകന്റെ ഉന്നത വിദ്യാഭ്യാസത്തിനായി കാണവും പണയപ്പെടുത്തി. 
   സ്വാശ്രയ കോളേജിൽ ചേർന്നെങ്കിലും പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു.... വീട്ടിലേയ്ക്കുള്ള വരവും കുറഞ്ഞു.
       മകനെ കാണാതെ സുഷമയുടെ നെഞ്ചകം നീറി. കണ്ണീർക്കടലിൽ മുങ്ങി.
      ഉണ്ണിക്ക് അച്ഛനും അമ്മയും വേണ്ടാതായി... ചങ്ങതിമാർ മതി. അവർക്ക് വേണ്ടിയെന്തും ചെയ്യും.
      ഒരു ദിവസം ഇടിവെട്ടേറ്റ പോലെ വീടിന്റെ ദിത്തിയിൽ ജപ്തി നോട്ടീസ് പതിഞ്ഞു. സുഷമ ഉണ്ണിയെ തിരഞ്ഞു... ആരോ പറഞ്ഞു: ഉണ്ണി കൂട്ടുകാരുമൊത്ത് വെള്ളമടിച്ച് പാമ്പായി ഇഴഞ്ഞു നടക്കുന്നെന്ന് ...
    ഞാൻ ചെയ്ത പാപം എന്താണെ നോർത്ത് സുഷമ വിലപിച്ചു. അന്തരാത്മാവ് അവളോട് മന്ത്രിച്ചു : " നന്ദിയില്ലാത്ത മകനെ പോറ്റിയതാണ് നിന്റെ പാപം. പുത്ര സ്നേഹത്താൽ തിമിരം ബാധിച്ച നിനക്ക് ആരേയും കാണാൻ കഴിഞ്ഞില്ല. തൊട്ട് അയൽപക്കത്തെ കുട്ടിയെ പോലും ....".
     വീട്ടിൽ വരുന്ന കുട്ടികളെ ഞാൻ ഓടിച്ചു വിടുമായിരുന്നു മോന് ഭക്ഷണം നൽകുന്ന സമയത്ത്‌ വരുന്ന കുഞ്ഞുങ്ങളെ യാതൊരു ദയയുമില്ലാതെ, "വായിൽ നോക്കി നിൽക്കാതെ പോ... " . എന്ന് പറഞ്ഞ് ആട്ടിപ്പായിച്ചിരുന്നു. ആ കുഞ്ഞുങ്ങളോട് സ്നേഹത്തോടെ പെരുമാറുകയോ എന്തെങ്കിലും കഴിച്ചോ എന്നു പോലും ചോദിച്ചിട്ടില്ല.
     ഞാൻ നരകത്തിന്റെ വാതായനമാണ് തുന്നിട്ടത്.... സ്വാർത്ഥത.... നിസ്വാർത്ഥത... അതാണ് സ്വർഗ്ഗത്തിലേക്കുള്ള വാതിൽ.

വിജയാ ശാന്തൻ കോമള പുരം


Comments

Popular Posts