ഞായർ കവിത


ദീപ ഗംഗാധരൻ

ഞാനാര്..?


ഇന്നിതാ കൊഴിയുന്നു
ഇന്നലെകൾ മായുന്നു
നാളെകൾ എനിയ്ക്കില്ല
നന്മകൾ നേരില്ല

എന്നിൽ നിന്നും
ഒളിച്ചോടി പോകുന്ന 
പ്രതീക്ഷകൾ 
എന്നെ നോക്കി 
കൈകൊട്ടി ചിരിക്കുന്നു
വിഡ്ഢിയെന്നു വിളിക്കുന്നു.

ഒടുവിലൊരു നെടുവീർപ്പിൽ
കണ്ണുകളടയുന്നു
എല്ലാം അവസാനിക്കുന്നു

ഇനിയുള്ളതെന്റെ ആത്മാവ്.

അലഞ്ഞു നടക്കില്ല
ആരിലും കൂടില്ല
ഒളിപ്പിച്ചു വെച്ച 
പ്രണയചെപ്പിനെ
മാറോടു ചേർത്തു
വിതുമ്പും
പൊട്ടിക്കരയും

അപ്പോഴും ചോദിക്കും
ചോദിച്ചു കൊണ്ടേയിരിക്കും
നിന്നെയെന്നിലലിയിച്ച
ഞാൻ നിന്റെയാര്

Comments

Popular Posts