കവിത

ആവർത്തനം

ദീപ ബിബീഷ് നായർ 

നിറകണ്ണുകൾ

വിറയാർന്നു

മനസിന്നൊരു 

മരവിപ്പിൽ

അകതാരിന്നുരുകുന്നു

മകളെ നോക്കി ...

ഇവിടെവീണ്ടും 

നടുക്കുന്നുപാതകങ്ങൾ 

മുറപോലല്ലോ....

കാമവെറിയിൽ

മാറുകീറി നിൻ

നിലവിളിക്കും 

നാവരിഞ്ഞു

നിറച്ചുഗ്രവിഷമുളളിൽ

മതിയാകാതെ...

അരക്കെട്ടിന്നളവുകൾ

ആർത്തിപൂണ്ടാ ചെന്നായ്ക്കൾ

ആവോളംനുകർന്നതോ

അറപ്പില്ലാതെ...

ഇരതേടും നരികളിവിടെ

കാമവെറിയിലലയുന്നു

നിയമങ്ങളിന്നിവിടെ

പ്രഹസനങ്ങൾ....

അസമയത്തൊരഹങ്കാരി

അറപ്പിക്കും ചേലചുറ്റി

അഴിഞ്ഞാടാനിറങ്ങിയി-

ല്ലിന്നിവിടെ ഓർക്കൂ....

ദീപ ബിബീഷ് നായർ. അമ്മു എന്ന് അടുപ്പക്കാർ വിളിക്കുന്നു. മുംബൈയിലെ പാൽഘറിൽ കുടുംബ സമേതം താമസിക്കുന്നു. കവിതകളും കഥകളും എഴുതാറുണ്ട്. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഒരു കൃതി പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.




Comments

Popular Posts