കവിത

'അനുഭൂതി'

 മോഹിനി രാജീവ് വർമ്മ


അറിയുന്നു ഞാനിന്നു കവിതേ നീയെന്റെ

അനുഭൂതിയായിരുന്നു,

ഇരവിലും പകലിലും

നീയെന്റെ നിഴലായിരുന്നു.


കനവിലും നിനവിലും

നീയെന്റെ കൂടെയുണ്ടാ യിരുന്നു,

സുഖവും ദുഖവും പങ്കിട്ടെ ടുക്കുവാൻ

നമ്മളൊരുമിച്ചായിരുന്നു.


നാടിന്റെ  നന്മയും തിന്മയും

വരികളായ്ത്തീർന്നത്

നിന്നിലൂടെയായിരുന്നു,

മനസ്സിന്റെ ദ്വേഷവും പകയും

എരിഞ്ഞു തീർക്കുന്നതും

നിന്നിലൂടെയായിരുന്നു.


നീയെന്റെ ശ്വാസ നിശ്വാസമായതും,

ഹൃദയത്തിൻ വീണാ 

തന്ത്രികളായതും, 

ജീവന്റെ രാഗവും

താളവുമായതും,

ജീവിതവഴികളിൽ

അനുഭൂതിയായതും,

നീയായിരുന്നെന്നറിയുന്നു ഞാനിന്നു 'കവിതേ'...

എൻ പ്രിയ കൂട്ടുകാരീ.

            മോഹിനി രാജീവ് വർമ്മ


Comments

Popular Posts