നിരീക്ഷണം
മനുഷ്യനും മറ്റു ജീവികളും
പ്രസാദ്. എം.കെ.പാലക്കാട്
കുട്ടിക്കാലത്ത് എന്റെ വീട്ടിൽ വളർത്തിയിരുന്ന നായ, പൂച്ച , പശു എന്നിവയോട് മാത്രം നന്നായി ഇണങ്ങി നിൽക്കുകയും. എന്നാൽ അതേ സമയം പുറത്ത് കാണുന്ന എല്ലാ ജീവികളും നമ്മെ കടിക്കുമെന്നും ഉപദ്രവിക്കുമെന്നും തെറ്റുധരിച്ച് അവയെയെല്ലാം കല്ല് കൊണ്ടും കമ്പ് കൊണ്ടും ഓടിക്കുകയും ആക്രമിച്ച് കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും വരെ ചെയ്തിരുന്നു. ആ സമയത്ത് ആ ജീവികൾ ഒക്കെ എന്നെ കടിക്കാനും എന്നെ നോക്കി കുരക്കാനും വന്നിട്ടുണ്ട്. എന്നാൽ ആ ജീവികളെ മനസിലാക്കാനും അതിനോട് സ്നേഹത്തോടെ ഇടപഴകാനും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.
ഏകദേശം നാലു വർഷത്തിന് ഇങ്ങോട്ടായി ഞാൻ സഞ്ചരിക്കുന്ന വഴികളിലും ഞാൻ പോവുന്ന ഇടത്തും ഒക്കെ ഉള്ള എല്ലാ തരത്തിലുള്ള ജീവജാലങ്ങളും എന്നോട് നന്നായി ഇണങ്ങി വന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു മാറ്റം എനിക്ക് ചുറ്റും ഉണ്ടായത് ആഴപ്രകൃതിയെ കുറിച്ചുള്ള ബോധ്യത്തിൽ നിന്നാണ്. "പ്രകൃതിയിൽ ഉള്ള സർവ ചരാചരങ്ങളും നമ്മുടെ തന്നെ ഭാഗമാണ്" എന്ന് ഒളിമ്പസ് പറയുന്നു. ഒളിപസ്സിന്റെ പഠനത്തിലൂടെ കടന്നപ്പോളാണ് ഓരോ ജീവന്റേയും മൂല്യവും ഞാൻ തിരിച്ചറിഞ്ഞത്.
ഒളിമ്പസ്‌സിന്റെ ഗുരുകുലത്തിൽ താമസിക്കുമ്പോൾ പാചകം ചെയ്ത തിളച്ച വെള്ളം പാത്രം കഴുകനായി പുറത്തേക്ക് ഒഴിക്കാൻ നോക്കുമ്പോൾ ഏട്ടന്‍ എന്നോട് പറഞ്ഞു "ഈ ചൂട് വെള്ളം നമ്മൾ ഇപ്പോൾ പുറത്തേക്ക് ഒഴിച്ചാൽ ഒട്ടേറെ സൂക്ഷ്മ ജീവികളുടെ ജീവന് അപകടം ഉണ്ടാവും; അതുകൊണ്ട് വെള്ളം തണുത്തതിനു ശേഷം ഒഴിച്ചു കളഞ്ഞാൽ അവയെ നമ്മൾ അറിഞ്ഞു കൊണ്ട് കൊല്ലുന്നത് ഒഴുവക്കാമല്ലോ" എന്നെ ഒരുപാട് ചിന്തിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു അവ.
ഒരിക്കൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പ്രതീക്ഷിക്കാതെ ഒരു പെരുച്ചാഴി ബൈക്കിന്റ അടിയിൽ പെട്ടുപോയി ചോര എന്റെ കാലിൽ തെറിച്ചു. ആ നിമിഷം മനസ് ഒന്ന്‍ പതറി. അതിനു കാരണം സ്വയം അന്വേഷിച്ചപ്പോൾ ഉത്തരം കിട്ടി. പ്രകൃതിയിലെ സർവ ചരാചരങ്ങളും എന്റെ ഭാഗമാണ് എന്ന തിരിച്ചറിവായിരുന്നു അത്. എന്റെ ഭാഗമായ ഒന്നിന് ഒരു അപകടം ഉണ്ടാവുമ്പോൾ മാനസികമായി നമ്മെ ബാധിക്കും.
നമ്മുടെ മനസിന് അനുസരിച്ചാണ് ചുറ്റുമുള്ള ജീവനുകൾ പ്രതികരിക്കുക ( respond ). നമ്മൾ പേടിച്ചാൽ അതിന്റ പ്രതികരണം ഉണ്ടാവും. ധൈര്യത്തോടെ എല്ലാം നമ്മുടെ സഹജീവികളാണ് എന്ന് മനസിലാക്കിയാൽ അതിന് അനുസരിച്ച് അവ നമ്മോട് ഇണങ്ങി വരും.
ഇപ്പോൾ അറിഞ്ഞു കൊണ്ട് ഒന്നിനെയും നോവിക്കാറില്ല. ഒരു പാമ്പോ, പഴുതാരയോ, എന്തുതന്നെ ആയാലും അതിനെ ശബ്ദം ഉണ്ടാക്കിയിട്ടൊ മറ്റ് എന്തെങ്കിലും മാർഗത്തിലൂടെയോ അവിടെ നിന്നും മാറ്റുക ആണ് ചെയ്യുന്നത്.
എല്ലാത്തിനും കാരണമായ പ്രകൃതിക്ക് നന്ദി.
പ്രസാദ്. എം.കെ.പാലക്കാട്
Comments
Post a Comment