കഥ

സ്റ്റാറ്റസ്

വിജയാ ശാന്തൻ കോമളപുരം

വീട്ടിലേയ്ക്ക് ആരോ വരുന്നത് കണ്ട് , കൃഷ്ണവേണി ഉമ്മറത്തേയ്ക്ക് ചെന്നു.

മോടിയിൽ വസ്ത്രം ധരിച്ച സുമുഖനായ ഒരു ചെറുപ്പക്കാരൻ.. കണ്ടിട്ട് മനസ്സിലാകാത്ത ഭാവത്തിൽ ആകെയൊന്നു നോക്കിയിട്ട് പറഞ്ഞു: " കയറിയിരിക്കൂ..."

വന്നയാൾ കാലിൽ കിടന്ന ചെരുപ്പൂരി ഒതുക്കിയിട്ടിട്ട് കയറിയിരുന്നു.

" അച്ഛനെ കാണാൻ വന്നതാണോ..." ?

"അതേ".

"അച്ഛനോട് പറയാം.." .

കൃഷ്ണവേണി അകത്തേയ്ക്ക് പോയി.

    പെട്ടെന്നാണ് , കോളേജ് കുമാരനായ വിഷ്ണുനാഥ് ബൈക്കിൽ എത്തിയത്. മുഖത്ത് രോമങ്ങളെ ക്കൊണ്ട് ചിത്രപ്പണികളൊക്കെ ചെയ്തിട്ടുണ്ട്. നീണ്ട തലമുടി കളർ ചെയ്തിരിക്കുന്നു... ആകെയൊരു തിളക്കം . ബൈക്ക് ഒതുക്കി വച്ച് അകത്തേയ്ക്ക് വരുന്ന വഴി, അവിടെ കിടന്ന ചെരിപ്പിലേക്കൊന്നു നോക്കി ....എന്നിട്ട് അടക്കം പറഞ്ഞു. 

" തേഞ്ഞ ചെരിപ്പ് ... ഏത് ദരിദ്രവാസിയാ ... രാവിലെ വന്നു കയറിയത് ... ? വീട്ടുകാരുടെ വില കൂടി കളയുമല്ലോ..? ആരും കാണണ്ട... " . ഒരു കമ്പെടുത്ത്, ആ ചെരിപ്പുകൾ തോണ്ടി ദൂരേയ്ക്ക് മാറ്റിയിട്ടു. മുഖത്ത് പുച്ഛരസം ... ചെരിപ്പിന്റെ ഉടമയായ ദരിദ്രവാസിയെ തെരഞ്ഞ്, ഉമ്മറത്തേയ്ക്ക് കയറി....

"ശങ്കരൻ മാഷിന്റെ മോനാണല്ലോ...?

വിഷ്ണുവിനെ കണ്ട യുവാവ് എഴുന്നേറ്റ് കൈകൾ കൂപ്പി.

"ഉം " ഒന്നിരുത്തി മൂളിക്കൊണ്ട് , വിഷ്ണു അകത്തേയ്ക്ക് പോയി. അപ്പോഴേക്കും ഗൃഹനാഥനായ മോഹന ചന്ദൻ വന്നു.

"മോനിരിക്ക് " എന്ന് പറഞ്ഞു കൊണ്ട് ഒരു കസേരയിലിരുന്നു.

" അല്പം ധൃതിയുണ്ട്. അച്ഛൻ പറഞ്ഞിട്ട് വന്നതാ... വൈകുന്നേരം വായനശാലയിൽ വച്ചു കാണാമെന്ന് അച്ഛൻ പറഞ്ഞു. അത് പറയാനാ ... വന്നത്.. ഞാൻ പോട്ടെ......

അങ്കിൽ " .

"ഓ... അങ്ങനെയാവട്ടെ..."

പോകനിറങ്ങിയ ചെറുപ്പക്കാരൻ ചെരിപ്പിനായി പരതി... കണ്ടില്ല... കണ്ണ് മിഴിച്ച് ചുറ്റും നോക്കി... തന്റെ തേഞ്ഞ ചെരിപ്പ് വല്ല പട്ടിയും നക്കി കൊണ്ടുപോയോ..? ഇല്ല... അതാ... തന്റെ ചെരിപ്പ്, അല്പം ദൂരെ കിടക്കുന്നു. അതിന്റെ സമീപത്തായി ഒരു കമ്പും . അവന് കാര്യങ്ങൾ വൃക്തമായി... തന്റെ ചെരിപ്പ് അന്തസ്സിന് ചേർന്നതല്ല ..... ഇപ്പോൾ പാദരക്ഷകളാണല്ലോ... സ്റ്റാറ്റസ് തീരുമാനിക്കുന്നത്. സമ വ്യായാമത്തിനായി നടക്കുന്നവർ, ഇറുകി പിടിച്ചിരിക്കുന്ന ഷൂസുകൾ ധരിക്കുന്നു. തന്നെ കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുമെന്നുള്ള ഭയം...


                വിജയാ ശാന്തൻ കോമളപുരം.

Comments

Post a Comment

Popular Posts