കവിത
പ്രണയ ഗാനം
ഷൈനി കെ പി ചെണ്ടയാട്
••
സ്വപ്നങ്ങളും നെയ്ത് മൂകമായി മനസ്സിന്റെ പുണ്യ യാത്ര,അറിയാതെ.. നൊമ്പരങ്ങൾ ആ കാറ്റിൽ പറന്ന് പോയതെങ്ങോ? ഉള്ളിലെ എരിയും കനലുകൾ മാഞ്ഞു പോയതോ നനുത്ത കുളിർ സ്പർശമായ് പ്രഭാതം വിരിയുന്നുവോ,
മൂകമായി സ്വപ്നങ്ങൾക്ക് കൂട്ടായ് നീ വന്നുവോ? മൊഴിയാതെ മിഴിമുനകൾ തമ്മിൽ ഒരു നൂറ് കാര്യങ്ങൾ കൈ മാറിയല്ലോ നാം, കോളിളക്കമായൊരെൻ മനം
ഈ യാത്രയിൽ നീ സ്വാന്തനമായിടുന്നു ഒരു നൂറായിരം ജന്മങ്ങൾ ഒന്നായിടാം കൂട്ടായ് നീയുണ്ടെങ്കിൽ എൻ ജന്മം സഫലമായി.
ഷൈനി കെ പി ചെണ്ടയാട്
15 വർഷമായി ചെണ്ടയാട് യു പി സ്കൂളിൽ അദ്ധ്യാപിക. ഒരു വർഷം Alley English Medium High School പള്ളൂരിലും ജോലി ചെയ്തു. മുത്തപ്പ ദർശനം സംഗീത ആൽബത്തിനുവേണ്ടി 8 ഗാനങ്ങൾ എഴുതി. സംസ്ഥാന ഗ്രന്ഥകാര സമിതിയിൽ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 'കാവ്യലയ' എന്ന സമാഹാരത്തിൽ കവിത വന്നിട്ടുണ്ട്. കോളേജ് തലത്തിലും, ജില്ലാ തലത്തിലും കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കണ്ണൂർ ടാലന്റിൽ കവിതാ രചനാ മികവിനുളള പുരസ്കരം ലഭിച്ചിട്ടുണ്ട്. അക്ഷരദീപം, വിവിധ മാഗസിനുകൾ തുടങ്ങിയവയിൽ കവിത, ലേഖനം, ഭക്തി ഗാനം തുടങ്ങിയവ എഴുതിയിട്ടുണ്ട്.
Comments
Post a Comment