കവിത

പ്രവാസി ഹൃദയം

കൃഷ്ണകുമാർ ചിങ്ങോലി


പ്രതീക്ഷയുടെചിറകുമായ് പാഞ്ഞിങ്ങു വന്നുഞാൻ                                                      പട്ടിണി മാറ്റുവാൻ പാവം പ്രവാസിയായ്‌ 

പലവെട്ടമെന്നുടെ ഉള്ളം തുടിച്ചുപോയ് ഒരുവട്ടമെങ്കിലും നാടൊന്നു കാണുവാൻ 

എരിയുന്ന വെയിലിലും തണുവാർന്ന സ്വപ്നമായ്                                                    താരിളം തെന്നലിൻ ആശ്വാസഭാവവും 

മറയുന്നു പൊന്നോണ തുമ്പികൾ മിഴിയിലെ കേവലം കാഴ്ചയുടെ ശലഭങ്ങളായ് 

ദിക്ക് തെറ്റുന്നൊരീ ദ്വിഗ് വിജയത്തിന്റെ ദിനരാത്രമെണ്ണിക്കഴിയുന്നു ഞാൻ 

ചിരിമാഞ്ഞ മുത്തിന്റെ മുഖമൊന്നു കാണുവാൻ                                                  മരുഭൂവിൽ നിന്നുഞാൻ കേണിടുന്നു 

തീയിൽ കുരുത്തതാണെങ്കിലും ഞാനിന്നു വാടിത്തളരുനീ തീ ചൂളയിൽ 

തുഴയുവാനിനിയുമുണ്ടൊരുപാട് കാതം അത്രയും ഭാരമീ ചുമലിലുണ്ട് 

ചിലകുറി വന്നു മടങ്ങുന്നു ഞാൻ വീണ്ടും പ്രാരാബ്ദം എന്നെ പ്രവാസിയാക്കി....

കൃഷ്ണകുമാർ ചിങ്ങോലി 

Comments

Popular Posts