കവിത
എന്റെ നാട്
ഷൈനി കെ പി ചെണ്ടയാട്
ആരും കൊതിക്കുന്നതാണ് എന്റെ നാട്, കല്പ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞാടിയുലയുന്നു,
ചെണ്ടകൾ താളം കൊട്ടുന്നിവിടെ, പുലരിയിൽ ദീപ ജ്വാല പ്രഭയിൽ നിൽക്കും കാവുകൾ കണികണ്ടുണരുന്നിവിടെ, വയലേലകൾ ഇളകിയാടും പുഴ പാടും, ആ നാദത്തിന്
താളമിട്ട് കിളികൾ പാടുന്നു മയിലുകൾ ആനന്ദ നൃത്ത. മാടിടുന്നു. സഖിമാരുമൊത്ത്
പാറിപ്പറന്നുല്ലസിച്ചതെന്റെ നന്മകൾ നിറഞ്ഞ നാട്ടിൻ പുറത്ത്. എവിടെ തിരിഞ്ഞ് നോക്കിയാലും കാണ്മതെല്ലാം ഹരിത മയം.
ഗോക്കൾ മേഞ്ഞു നടക്കുന്നതെന്റെ നാട്ടിൽ, ആ കാഴ്ച കണ്ടു നടന്നപ്പോൾ ഗ്രാമം സ്വർഗ്ഗമാണെന്ന് തോന്നി, മന്ദ മാരുതനിൽ ഇളകിയാടുന്നൊരു കുസുമ ഗന്ധത്തിൽ അറിയാതങ്ങ് അലിഞ്ഞു പോയിടുന്നു, ആറുകൾ തെളി നീരായി ഒഴുകുന്നതിവിടെ മുത്തശ്ശി പറയും കഥ കേട്ടുറങ്ങുന്ന രാവുകൾ, നിഷ്ക്കളങ്ക സ്നേഹത്തിൻ ഉറവയാണിവിടെ ഓരോ മനവും.
ഷൈനി കെ പി ചെണ്ടയാട്
15 വർഷമായി ചെണ്ടയാട് യു പി സ്കൂളിൽ അദ്ധ്യാപിക. ഒരു വർഷം Alley English Medium High School പള്ളൂരിലും ജോലി ചെയ്തു. മുത്തപ്പ ദർശനം സംഗീത ആൽബത്തിനുവേണ്ടി 8 ഗാനങ്ങൾ എഴുതി. സംസ്ഥാന ഗ്രന്ഥകാര സമിതിയിൽ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 'കാവ്യലയ' എന്ന സമാഹാരത്തിൽ കവിത വന്നിട്ടുണ്ട്. കോളേജ് തലത്തിലും, ജില്ലാ തലത്തിലും കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കണ്ണൂർ ടാലന്റിൽ കവിതാ രചനാ മികവിനുളള പുരസ്കരം ലഭിച്ചിട്ടുണ്ട്. അക്ഷരദീപം, വിവിധ മാഗസിനുകൾ തുടങ്ങിയവയിൽ കവിത, ലേഖനം, ഭക്തി ഗാനം തുടങ്ങിയവ എഴുതിയിട്ടുണ്ട്.
Comments
Post a Comment