കവിത | ഞായർ വായന
പ്രഭാതവന്ദനം
സരിത പ്രവീൺ
വിണ്ണിന്റെ നടയിൽ
വിളക്കായ്ത്തെളിഞ്ഞൂ
വിശ്വത്തിനധിപനാം
വിസ്മയമൂർത്തി.
തൊഴുതുണരുന്നിതാ
സുന്ദരിയാം ധര
അരുണദേവൻതന്നെ
വരവേൽക്കുവാൻ
പൂത്താലമേന്തുന്നൂ
നീരജജാലങ്ങൾ,
പനിനീർ തളിക്കുന്നൂ
നീഹാരസുന്ദരി
കുരവയാലെതിരേൽപ്പൂ
കുരുവിതൻ കൂട്ടങ്ങൾ
കുയിലുകൾ സ്വരജതി
പാടുകയായിതാ..
അരുമയായ്പ്പൂത്തൊരു
പൂമരം തന്നിലായ്
നിറമെഴും മലരുകൾ
നൃത്തമാടുന്നിതാ.
സുകൃതദ്യുതി നിത്യം
മണ്ണിൽ ചൊരിയുന്ന
പരമപ്രകാശമേ
ശതകോടി വന്ദനം..
സരിത പ്രവീൺ. കണ്ണൂർ സ്വദേശി. മുംബൈയിൽ കുടുബ സമേതം
Comments
Post a Comment