S N SADASIVAN

എസ്സ് എൻ സദാശിവൻ ( Dr. S N Sadasivan

പ്രസിദ്ധനായ എഴുത്തുകാരനും സാമൂഹിക ചരിത്രകാരനും പൊതു - ആസൂത്രണ, ഭരണ വിദഗ്ദ്ധനുമായിരുന്നു എസ്.എൻ. സദാശിവൻ (1926 - 2006) കേരളത്തിൽ പൊതുഭരണം പഠിപ്പിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട് ഓഫ് പബ്ലിക് അഡ്മിനിസ്റ്റ്രേഷന്റെ സ്ഥാപനത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ സിവിൽ സർവീസ് പഠനകേന്ദ്രങ്ങളായ ലാൽ ബഹാദൂർശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പ്രഫസറായി സേവനം അനുഷ്ഠിച്ചു.

എസ്സ് എൻ സദാശിവൻ. 1972 കാലത്ത് 

ജീവിതരേഖ

സാമൂഹിക പ്രവർത്തകനായ എം.സി. നാരായണന്റെ മകനായി 1926 ൽ മാവേലിക്കരയിലെ കല്ലുമലയിൽ ജനിച്ചു. പാപ്പിയെന്നായിരുന്നു അമ്മയുടെ പേര്. അദ്ധ്യാപികയായിരുന്നു അവർ. മാവേലിക്കരയുടെ തൊട്ടടുത്ത ഗ്രാമമായ ഉളുന്തിയായിരുന്നു അവരുടെ ദേശം.

അച്ചൻ കോവിലാറിൻ്റെ കരയായ പ്രായിക്കരയിലായിരുന്നു എംസിയുടെ കുടുംബം താമസിച്ചിരുന്നത്. ഇലവന്തിയെന്നായിരുന്നു വീട്ടുപേര്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കല്ലുമലയിലെത്തി അവർ താമസം തുടങ്ങി. കല്ലുമലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ കൂടിയായിരുന്നു എംസി.

ശിവാനന്ദൻ, സദാശിവൻ, സരസമ്മ (ലീല) എന്നിങ്ങനെ മൂന്നു മക്കളായിരുന്നു എംസി - പാപ്പി ദമ്പതികൾക്ക്. മൂത്തത് ശിവാനന്ദൻ. രണ്ടാമത്തെ ആളായിരുന്നു സദാശിവൻ. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഇംഗ്ലിഷ് സ്കൂളിലായിരുന്നു ശിവാനന്ദനും സദാശിവനും പഠിച്ചത്. അതായിരുന്നു അക്കാലത്തെ പ്രധാന സ്കൂൾ. ഇംഗ്ലിഷുകാരായ അദ്ധ്യാപകരായിരുന്നു അവിടുത്തെ പ്രധാനികൾ. ക്രൈസ്തവ സഭയുടെ കീഴിലായിരുന്നു സ്കൂൾ.

ഇതിനിടയിൽ സഹോദരന്മാരിൽ മൂത്തയാളായ ശിവാനന്ദൻ ഉപരിവിദ്യാഭ്യാസാനന്തരം വിദേശത്ത് ജോലിക്കായി പരിശ്രമിച്ചു. കുവൈറ്റിൽ അദ്ദേഹത്തിന് മികച്ച ജോലി ലഭിച്ചു. അക്കാലത്ത് അത് ഒരു വലിയ സംഭവമായിരുന്നു.

                            എംസി നാരായണൻ 

സദാശിവൻ പത്താം ക്ലാസ്സ് ( പഴയ സിക്ത് ഫോറം) പരീക്ഷക്കു തയ്യാറാകുന്നതിനിടയിൽ സ്കൂൾ മാനേജുമെൻ്റും എംസി നാരായണനുമായി എന്തോ തർക്കം ഉടലെടുത്തു. ആ തർക്കം വളർന്ന് സദാശിവൻ്റെ വിദ്യാഭ്യാസം മുറിയുന്നതിനുമിടയാക്കി. അദ്ദേഹം സ്കൂളിൽ നിന്നു പുറത്താക്കപ്പെട്ടു

വിടുതൽ സർട്ടിഫിക്കറ്റു വാങ്ങി എംസി നാരായണൻ മകനെ അന്നത്തെ കൊച്ചി സംസ്ഥാനത്തുളള സ്കൂളിൽ കൊണ്ടാക്കി. എറണാകുളത്തുളള പ്രസിദ്ധ വിദ്യാലയത്തിലാണ് അദ്ദേഹം സിക്ത്ഫോറം പൂർത്തിയാക്കിയത്. സ്വർണ്ണ മെഡൽ വാങ്ങിയാണ് അദ്ദേഹം അവിടെ വിജയിച്ചത്.

തുടർന്ന് ജ്യേഷ്ഠൻ അദ്ദേഹത്തെ മദ്രാസ്സിൽ കൊണ്ടുപോയി പഠിപ്പിച്ചു. അക്കാര്യത്തിൽ അച്ഛൻ്റെ നിർബന്ധവും താല്പപര്യവുമുണ്ടായിരുന്നു. മെട്രിക്കുലേഷൻ പരീക്ഷ തമിഴ്നാട്ടിൽ നിന്നും വിജയകരമായി അദ്ദേഹം പൂർത്തിയാക്കി.

                 എസ്സ് എൻ സദാശിവൻ യൗവനത്തിൽ

തുടർന്നു കർണ്ണാടകയിലും പൂനെയിലും പഠനം തുടർന്നു. പൂനെ സർവ്വകലാശാലയിൽ നിന്ന് ബി.എ. (ഹോണേഴ്സ്), ധനതത്വശാസ്ത്രത്തിൽ എം.എ., നിയമ ബിരുദം, ഡോക്റ്ററേറ്റ് എന്നിവ കരസ്ഥമാക്കി.

സദാശിവൻ്റെ ഇളയ സഹോദരി സരസമ്മ എസ്സെൻ കോളജിലെ ഉപരിപഠനാർത്ഥം കൊല്ലത്ത് താമസമാക്കി. അദ്ധ്യാപികയായി അവർക്ക് ജോലി ലഭിച്ചു. ആയിരുന്നു. വിവാഹാനന്തരം അവർ കൊല്ലത്ത് താമസം തുടർന്നു.

            മാവേലിക്കര കല്ലുമലയിലെ ശിവാനന്ദ മന്ദിരം 

കല്ലുമലയിലെ പഴയ ചന്തക്കടുത്ത് റോഡുവക്കിൽ ഇന്നു കാണുന്ന കുടുബവീട് പണികഴിപ്പിച്ചത് മൂത്ത മകൻ ശിവാനന്ദനാണ്. ശിവാനന്ദ മന്ദിരം എന്ന് വീടിനു പേരിട്ടു. വായനശാലയിൽ എന്നു പറഞ്ഞാൽ മാത്രമേ ആളുകൾ ഇന്നും ആ വീടറിയൂ.

രചനകൾ 

Some of the books/published papers authored by Dr. S.N. Sadasivan:

Party and Democracy in India (Published by McGraw-Hill Education - Europe, May 1978 ISBN 0-07-096591-9).

Administration And Social Development In Kerala.

Productivity And Efficiency In Administration (ISBN 81-7484-055-9).

District Administration – A National Perspective (IIPA -1988).

River Disputes in India: Kerala Rivers Under Siege (ISBN 81-7099-913-8) 2003.

Political and Administrative Integration of Princely States (ISBN 81-7099-968-5) 2005.

Case Studies in Public Administration – (1984)

Training for Administrative Excellence – in Indian Journal of Public Administration (XXXIII:4 10-12 1987).

Efficiency in Private Organisation (A Study of Southern Roadways) - This book studies the good management practices that prevailed in the 1950s and 60s at TV Sundaram Iyengar and Sons, a private sector business house established in 1911 and diversified into logistics, manufacturing and other lines of business, with its base in Chennai, South India.

Lua error in Module: Authority_control at line 927: attempt to index field 'wikibase' (a nil value).





Comments

Popular Posts