കഥ | Story
ആധുനികതയുടെ എഴുത്തുകാരൻ
സതീശൻ ബി
ഏകാന്തതയുടെ ഒരു നിശബ്ദമായ സായാഹ്നമായിരുന്നു അയാളിലെ എഴുത്തുകാരൻ പിറവിയെടുത്തത്.
എന്തൊക്കെയോ കഴിഞ്ഞ കാലങ്ങളിൽ കണ്ടതും കേട്ടറിഞ്ഞതുമായ സത്യങ്ങളക്കുറിച്ച് അയാൾ എഴുതിത്തുടങ്ങി. ചിലർ അതിനെ ഭ്രാന്തെന്നും മറ്റു ചിലർ ആധുനികതയെന്നും വിലയിരുത്തി.
നവോത്ഥാനമെന്ന പേരിൽ ചിലരദ്ദേഹത്തെ ഭ്രാന്താശുപത്രിയിൽ ആക്കി
അവർക്ക് സത്യത്തിനോടെന്നും വിയോജിപ്പായിരുന്നു.
സത്യത്തിനു വേണ്ടി അദ്ദേഹത്തിന് കൂട്ടായവർക്ക് വ്യക്തമായ ഒരു തീരുമാനങ്ങളില്ലായിരുന്നു.
അവർ പലരുടേയും വിഴുപ്പലക്കലിന്റെ കണക്കിൽമാത്രം കണ്ണുനട്ട് കാത്തിരിക്കുന്നവരായിരുന്നു.
ഒരുനാൾ സ്വാതന്ത്ര്യംമെന്നു പറഞ്ഞ് ഒരു കുട്ടർ അദ്ദേഹത്തിനെ വിലയ്ക്കു വാങ്ങി.
അവരു പറയുന്നത് എഴുതണം
കൂലി ഭക്ഷണവും മരണാനന്തര ബഹുമതിയും.
ബഹുമതിയെപ്പേടിച്ച് എഴുതി തീർന്ന പേനകൾ കൈത്തണ്ടയിൽ കുത്തിയിറക്കി ആത്മഹത്യയ്ക്കു ശ്രമിച്ച് ഒടുവിൽ രക്തസാക്ഷിയായ്,
സ്വന്തം പുസ്തകത്തിന്റെ പുറം ചട്ടയിലെ വെറുമൊരു ചിത്രമായൊതുങ്ങി !!
സതീശൻ ബി.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര കണ്ണമംഗലം സ്വദേശി. ഡിസൈനർ.
Comments
Post a Comment