കവിത | Sunday Special
കിളിപ്പാട്ടം
കെ. എൻ. സുരേഷ്കുമാർ
നീ, ഞാൻ തന്നെയെന്ന് തിരിഞ്ഞപ്പോൾ എന്റെ അമൂല്യമായ സ്വാസ്ഥ്യത്തെ നിനക്ക് സമ്മാനിച്ചു
നീയതിന്റെ ചിറകു വെട്ടി കൂട്ടിലിട്ടു
ഇപ്പോൾ, ദിവസവും ഞാൻ നിന്നോട് കെഞ്ചുന്നു എന്റെ കിളിയെ തിരികെത്തരൂ എന്ന്
•
കെ എൻ സുരേഷ്കുമാർകവിയും കഥാകൃത്തും പത്രപ്രവർത്തകനുമാണ്. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് ആയി ജോലി ചെയ്യുന്നു. കഥ, കവിത, മനഃശാസ്ത്രം, പാരന്റിംഗ്, സെൽഫ് ഹെല്പ്, ജീവിത വിജയം, ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 18 പുസ്തകങ്ങൾ. നിരവധി കവിതാ പുസ്തകങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ട്. മലപ്പുറം പ്രസ് ക്ലബ്ബിന്റെ എക്സലൻസ് അവാർഡ്, നന്ദനം സാഹിത്യ വേദിയുടെ കവിതയ്ക്കുള്ള പൂന്താനം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പാലക്കാടാണ് സ്വദേശം.
Comments
Post a Comment