കഥ


ജനതാ കർഫ്യൂ

വിജയാ ശാന്തൻ കോമളപുരം


ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ , ആലിലയുടെ അടിഭാഗത്തായി പറ്റി പിടിച്ചിരുന്നു. ആരെങ്കിലും..


വെള്ള കീറിയപ്പോൾ ഇറ്റലിയിൽ നിന്നും യാത്ര തിരിച്ചതാണ് " കൊറോണ " എന്ന കുഞ്ഞന്മാരുടെ ഭീകക സംഘം.. അതും... ചെമ്പു ദ്വീപിലേക്ക് ... അവർ എത്തപ്പെട്ടതോ...? കേരനാട്ടിൽ ....

 എട്ടുമണിയായിട്ടേയുള്ളൂ. പ്രഭാത ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും ഇപ്പോഴെത്തും... കുഞ്ഞന്മാർ കാത്തിരുന്നു.

"ആരാണ് ഞങ്ങളുടെ ആദ്യ ഇര... " ? കൊറോണാ വൈറസ്സുകൾ മിഴിച്ചു നോക്കി. "ആരേയും കാണുന്നില്ലല്ലോ...? ഇന്ത്യാക്കാർ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുമെന്നാ... പറഞ്ഞു കേട്ടിട്ടുള്ളത് .." .

അല്പം നിരാശയോടെ എല്ലായിടവും പരതി. ആരേയും കാണുന്നില്ലല്ലോ...? എവിടെയെങ്കിലുമൊന്നിരിക്കണം .... ഇത്രേം ദൂരം യാത്ര ചെയ്ത് വന്നതല്ലേ...?

അപ്പോഴാണ് ക്ഷേത്ര മൈതാനത്തിന്റെ ഓരത്തായി കൂറ്റനൊരു ആൽമരം കണ്ടത്. ഈ മരത്തിൽ തന്നെ വിശ്രമിക്കാം.

ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ , ആലിലയുടെ അടിഭാഗത്തായി പറ്റി പിടിച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടോന്ന് ഇടയ്ക്കിടെ നോക്കി...

പെട്ടെന്നാണത് സംഭവിച്ചത്... കൊറോണാ ദീകരന്മാർ ഓരോരുത്തരായി താഴേയ്ക്ക് പതിക്കുന്നു. അപ്പോഴേക്കും മൂളിപ്പാട്ടും പാടി പുലർക്കാറ്റോടിയെത്തി. അപ്പപ്പൻ താടി പറപ്പിച്ചു കളിക്കുന്നതുപോലെ കൊറോണയെ തൂത്തു കൂട്ടി ഒരു കുഴിയിലേയ്ക്കിട്ടു.എന്നിട്ട് ആഞ്ഞൊന്നു വീശി . കരിയിലകൾ പറന്ന് കൊറോണകളുടെ മുകളിലേക്ക് പറ്റം പറ്റമായി പതിച്ചു. കാക്ക കൂട്ടം കൂട്ടമായി പറന്നു പോകുന്നു. ചില കാക്കകളുടെ ചുണ്ടിൽ ദേവാലയത്തിലെ പ്രസാ ഭാവ ശിഷ്ടങ്ങളും ചിലരുടെ ചുണ്ടിൽ കത്തിജ്വലിക്കുന്ന തിരിയും ഉണ്ടായിരുന്നു. ആ തിരികളിൽ ഒരെണ്ണം താഴേക്ക് പതിച്ചു , കരിയിലയുടെ മുകളിൽ വന്നുവീണു. കരിയിലകൾ പുകഞ്ഞു പുകഞ്ഞു നീറികത്തി. ആ ജ്വാലയിൽ കൊറോണാ സംഘം കത്തിയമർന്നു. കാഴ്ചക്കാരായി മാറിനിന്ന കൊറോണകൾ പുകയും ചൂടുമേറ്റ് വാടിക്കരിഞ്ഞ് ചാമ്പലായി. ഒറ്റ കൊറോണയും അവശേഷിച്ചിരുന്നില്ല.

വാർത്തകേട്ട് , ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരുന്ന ജനം പാട്ടും നൃത്തവുമായി തെരുവിലേയ്ക്കിറങ്ങി.


വിജയാ ശാന്തൻ കോമള പുരം



Comments

Popular Posts