കവിത

പോസ്റ്റ്മോർട്ടം

ജസിയ ഷാജഹാൻ 


പോസ്റ്റ്മോർട്ടഡസ്ക്കിൽ കണ്ണുമിഴിച്ച്
ഒറ്റമുറിയകങ്ങൾ....
അച്ഛൻ കമ്പനിക്കാരുമായി
സൂം മീറ്റിംഗിൽ
അമ്മ കീറിമുറിച്ചെടുക്കാനുള്ള ജനനക്കണക്കെ
ടുപ്പിൽ,
ഏകപുത്രൻ ഗേൾ ഫ്രണ്ടിന് ചാറ്റിംഗിലൂടെ
സോമരസം വിളമ്പുന്നു....
ഒറ്റപ്പുത്രി ഗൂഗിളിൽ ഗ്യാംഗ് ടൂർ പ്ലാനിലും....
ഓൺലൈൻ പാഴ്സലുകൾ
നടന്നടുക്കുമ്പോൾ
സ്റ്റിക്കർ കണ്ണുകൾ
പറക്കുന്നുണ്ട്.
സീനുകൾ അവാർഡ്
സെലക്ഷനിലാണ്.
പോസ്റ്റ്മോർട്ടം ....
ഫോറൻസിക്  ഒട്ടോപ്സി....!!!
ക്ലിനിക്കൽ....!!!?
സംശയങ്ങൾ ബാക്കി....
ഇൻക്വസ്റ്റ് റീഡിംഗ്
ബ്ലാങ്ക് പേപ്പർ !!!?
ഇവിടെ
ചുവരുകൾ
ശിലകളാണ് .

ജസിയ ഷാജഹാൻ

Comments

Popular Posts