ലേഖനം | വിചാരം

ഇന്ത്യൻ സമൂഹവും സ്തീ സുരക്ഷയും.

................. ലിജി സോന

പുരുഷ ജനസംഖ്യയേക്കാൾ കൂടുതൽ സത്രീജന സംഖ്യയുള്ള ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് എന്ത് കൊണ്ടാണ് സ്ത്രീകൾ സുരക്ഷിതരല്ലാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുരാതനകാലം മുതൽക്ക് തന്നെ ഒരു പാട്രിയാർക്കൽ സമൂഹമാണ് നമ്മുടേത്.പുരുഷൻ ജോലി ചെയ്തു ഭക്ഷണം തേടി കുടുംബത്തെ സംരക്ഷിക്കുന്നതും, സത്രീകൾ വീട്ടുജോലികളും കുഞ്ഞുങ്ങളെ പ്രസവിക്കലും അവരെ വളർത്തി വലുതാക്കലുമാണ് തൻ്റെ ഉത്തരവാദിത്വമെന്ന് കരുതിയിരുന്ന ഒരു സമൂഹം, അത് കൊണ്ട് തന്നെ പുരുഷനായിരുന്നു മേൽക്കോയ്മ.


ഒരു സത്രീക്ക് തൻ്റെ ജോലി സ്ഥലത്ത് വെച്ചോ, കുടുംബത്തിൽ വെച്ചോ ചുറ്റുപാടുകളിൽ വെച്ചോ പുരുഷന്മാരിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ അത് മറച്ച് വെയ്ക്കാതെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാവണം, മറ്റുള്ളവർ എന്ന് കരുതും എന്നുള്ള ചിന്താഗതി നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ നിന്നും പിഴുതെറിയണം, ഒരു സത്രീക്ക് മോശം അനുഭവം ഉണ്ടായാൽ അവളോടൊപ്പം നിൽക്കാൻ നമ്മൾ തയ്യാറാവണം


എന്നാൽ ഇന്നിപ്പോൾ കാലം മാറി പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സ്ത്രീകളും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച് കഴിഞ്ഞു, എന്നിട്ടും ആ പഴയ രീതി മാറിയിട്ടില്ല എങ്കിൽ ആരാണ് അതിനുത്തരവാദി? അതേ നമ്മൾ സ്ത്രീകൾ തന്നെയാണ്, നമ്മുടെ കഴിവുകളും, ഭരണഘടന നമുക്ക് ഉറപ്പ് തന്നിരിക്കുന്ന നിയമ പരിരക്ഷകളെക്കുറിച്ചും ഉള്ള അറിവില്ലായ്മയാണ് അതിൽ മുഖ്യ കാരണം. 

ഒരു സത്രീക്ക് തൻ്റെ ജോലി സ്ഥലത്ത് വെച്ചോ, കുടുംബത്തിൽ വെച്ചോ ചുറ്റുപാടുകളിൽ വെച്ചോ പുരുഷന്മാരിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ അത് മറച്ച് വെയ്ക്കാതെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാവണം, മറ്റുള്ളവർ എന്ന് കരുതും എന്നുള്ള ചിന്താഗതി നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ നിന്നും പിഴുതെറിയണം, ഒരു സത്രീക്ക് മോശം അനുഭവം ഉണ്ടായാൽ അവളോടൊപ്പം നിൽക്കാൻ നമ്മൾ തയ്യാറാവണം, നമ്മുടെ ശക്തി നമ്മൾ തന്നെ തിരിച്ചറിയണം അങ്ങനെയെ അങ്ങനെ മാത്രമേ ഈ സമൂഹത്തെ കാർന്ന് തിന്നുന്ന കാൻസറായ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളോട് നമുക്ക് പ്രതികരിക്കാനാവൂ..

അത് പോലെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാരുടെ കാലത്ത് നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിനു മുകളിലാണ് ഇന്നും ഇന്ത്യൻ ജുഡീഷറി അടയിരിക്കുന്നത് എന്നുള്ളതും വേദനാജനകമാണ്, നിയമങ്ങൾ കാലാനുസൃതമായ പരിഷ്കരിക്കപ്പെടണം. കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കേണ്ടുന്ന കാലതാമസം ഒഴിവാക്കപ്പെടണം ഇതിനൊക്കെ വേണ്ടിയാവണം നമ്മൾ പൊരുതേണ്ടത് അല്ലാതെ പുരുഷൻ ചെയ്യുന്നത് പോലെ എല്ലാം എനിക്ക് ചെയ്യണം എന്നുള്ളതാവരുത് ഫെമിനിസം... തുല്യ അവസരങ്ങളും തുല്യ നീതിയും സ്ത്രീകൾക്കും എന്നുള്ളതാവട്ടെ ഇന്ത്യൻ സ്ത്രീ ക ളുടെ സ്വപ്നം ,ഇനിയും സ്ത്രീകളുടെ കണ്ണുനീരിലും രക്തത്തിലും കുതിരാതിരിക്കട്ടെ ഭാരതാംബയുടെ മാറിടം.

ലിജി സോന. വയനാട് സ്വദേശി. നഴ്സ്.

Comments

Post a Comment

Popular Posts