കവിത

മണികർണ്ണിക

സതീശൻ ബി

മണികർണ്ണികയിൽ

ഞാൻ എരിഞ്ഞമരുമ്പോഴും

ഗംഗയിൽ കുളിർ കാറ്റു വീശിടുമോ?

ഒഴുകിയലഞ്ഞ ശവങ്ങൾക്കിടയിൽ

എന്നെകാത്തു നിൽക്കുന്ന

പ്രേതാത്മാക്കൾ ഉണ്ടായിരിക്കുമോ?

ചാണകവരളിയിലെരിയുന്ന

ഹോമകുണ്ഡങ്ങളിൽ

എല്ലാം ത്വജിച്ചവന്റെയാത്മ സമർപ്പണം

ഹവിസ്സായി പുകയുമ്പോൾ -

ചിലം നിറച്ച് ആത്മാവിലേക്കാവാഹിക്കുന്ന

അഘോരിയ്ക്ക് കാശിവിശ്വനാഥന്റെ

രൂപമായിരിക്കുമോ?

കാണാത്ത കാശിയും

കാണാത്ത ഗംഗയും

എന്റെ സ്വപ്നത്തിലെന്നും

നിത്യസാന്നിദ്ധ്യമായിരുന്നു

നിന്നെതേടിയെത്തുമൊരുനാൾ

ഭാംഗിന്റെ , കഞ്ചാവിന്റെ ലഹരിയില

ലയാതെ നിൻ മടിയിലുറങ്ങാൻ

ആരും തിരിച്ചറിയാതെ......

മണികർണ്ണികയിലമർന്നുറങ്ങാൻ

സതീശൻ ബി.

ആലപ്പുഴ ജില്ലയിൽ മാവേലിക്കര കണ്ണമംഗലം സ്വദേശി. ഡിസൈനർ

Comments

Popular Posts