കരിപ്പുഴത്തോട്
കരിപ്പുഴത്തോടും പുരാവൃത്തങ്ങളും ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമം കൂടാതെ, കരിപ്പുഴ തോടുമായി നാട്ടുജീവിതങ്ങളെ ബന്ധിപ്പിച്ചു നിർത്തുന്ന ഒരുപിടി പേലവമായ പുരാവൃത്തങ്ങൾ കൂടിയുണ്ട്. ചിലതെല്ലാം ഇപ്പോഴും തുടരുന്ന ആചാരാനുഷ്ഠാനങ്ങളിൽ പ്രതിഫലിക്കുമ്പോൾ മറ്റുചിലതെല്ലാം നാട്ടോർമ്മകളായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ്. അവയിൽ ഏതാനും പുരാവൃത്തങ്ങളാണ് ചുവടെ. പുരാവൃത്തം -ഒന്ന് ' ചങ്ക്രാന്തിയുത്സവം ' കര്‍ക്കിടകം ഒന്നാം തീയതി പത്തിയൂര്‍ - കരിപ്പുഴ - കണ്ണമംഗലം-ഏവൂര്‍ കരിപ്പുഴ ദേശക്കാര്‍ക്ക് വിശേഷ ദിവസമാണ്. നാട്ടുകാരുടെ 'ചങ്കിരാന്തി'യുത്സവമാണന്ന്. കരിപ്പുഴ തോട്ടില്‍ അന്നു വള്ളംകളി പതിവാണ്. സംക്രാന്തി വള്ളങ്കളിയെന്നാണു പറഞ്ഞുവരുന്നത്. എത്രയോ കാലങ്ങളായി അത് ഇവിടുത്തെ പതിവു കാഴ്ചയാണ്. ഒപ്പം ചില ഐതിഹ്യപ്പെരുക്കങ്ങളുമുണ്ട്. ഏവൂര്‍ ഭഗവാന്‍ കളിവള്ളത്തിലേറി പത്തിയൂര്‍ ഭഗവതിയെ കാണാനെത്തുന്ന ദിവസം കൂടിയാണന്ന്. അതാണ് പുരാവൃത്തത്തിലെ പ്രധാന സങ്കല്പം. കരിപ്പുഴ തോടിനു പടിഞ്ഞാറുഭാഗത്താണ് ഏവൂർക്ഷേത്രം സ്ഥിതിചെയ്യുന്നത്. അലവാ, ഏവൂർ കിഴക്കേ നടയിലെ ആൽത്തറയിൽനിന്നും ഉദ്ദശം ഒന്നര കിലോമീറ്റർ നേർകിഴക്കായാണ് കരിപ്പുഴത്തോട